ADVERTISEMENT

വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ ‘സോമന്റെ കൃതാവ്’ ന്റെ ടീസർ എത്തി. വിനയ്‍യുടെ വ്യത്യസ്തമായ ഗെറ്റപ്പ് ആണ് ടീസറിന്റെ ഹൈലൈറ്റ്. സീമ ജി. നായരെയും ടീസറിൽ കാണാം.

കുട്ടനാട്ടുകാരനായ കൃഷി ഓഫിസറായി വിനയ് ഫോർട്ട് എത്തുമ്പോൾ, ഫറാ ഷിബിലയാണ് നായിക.

ADVERTISEMENT

ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല എന്നിവർക്കൊപ്പം പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ്സ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു. സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം. രഞ്ജിത്ത് കെ. ഹരിദാസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT