ADVERTISEMENT

നടന്‍ ടൊവിനോ തോമസിന്റെ ഷെഫ് കല്ലറ തെക്കേഈട്ടിത്തറ വിഷ്ണു ബൈക്ക് അപകടത്തിൽ മരിച്ചു. 31 വയസ്സായിരുന്നു.

അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന പേരൂര്‍ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിന്‍ മാത്യു എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT

‘Rest in peace vishnu. You will be terribly missed. Our team will not be the same without you’.– വിഷ്ണുവിന് ആദരാഞ്ജലികൾ നേർന്ന് ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ കോട്ടയം, മണര്‍കാട്-പട്ടിത്താനം ബൈപ്പാസില്‍ പേരൂര്‍ ഭാഗത്തായിരുന്നു അപകടം. എതിര്‍ദിശയിലെത്തിയ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പേരൂരിലെ ബന്ധുവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്ന വിഷ്ണു. പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. പാരലല്‍കോളേജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദന്റെയും രാജിയുടെയും മകനാണ്. ആതിരയാണ് ഭാര്യ. പ്രീജ, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വെച്ചൂരിലെ വീട്ടുവളപ്പില്‍.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT