ADVERTISEMENT

പാട്ടിന് ശ്രുതിപോലെയാണ്, ശ്രീകാന്ത് മുരളിക്ക് സംഗീത. രണ്ടുപേരുടെ മനസ്സിലുള്ളതും കലയുടെ താളം. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ഗായിക സംഗീത ശ്രീകാന്തും ഇഷ്ടങ്ങളുടെ ചെപ്പ് തുറന്ന് ജീവിതം പറയുന്നു. വനിതയുടെ കൊച്ചി സ്റ്റുഡിയോയിൽ ആദ്യമെത്തിയത് സംഗീത. ‘വോയ്സ് ഓഫ് സത്യനാഥ’ന്റെ സെറ്റിൽ നിന്ന് തിരക്കിട്ടെത്തിയതാണ് ശ്രീകാന്ത്. മുടിയൊക്കെ കറുപ്പിച്ച് പുതിയ ലുക്കിലായിരുന്നു കക്ഷിയുടെ എൻട്രി.

പാട്ടും സിനിമയും പകുത്തു നൽകിയ തങ്ങളുടെ സൗഭാഗ്യങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും വനിത ഓൺലൈനോട് ഇരുവരും വാചാലരായി. കലാംരഗത്തെ തിരക്കുകൾക്കിടയിൽ തങ്ങളുടെ ജീവിതം സുന്ദരമാക്കുന്ന മാജിക് കോംപ്രമൈസുകളാണെന്ന് ശ്രീകാന്തും സംഗീതയും പറയുന്നു. സംഗീതയുടെ പാട്ടില്‍ എല്ലാ പിണക്കങ്ങൾക്കും പ്രശ്നങ്ങൾക്കുമുള്ള മരുന്നുണ്ടെന്ന് ശ്രീകാന്തിന്റെ കമന്റ്. തന്റെ ജീവിതത്തിലേക്ക് സംഗീതയെത്തിയ മാജിക്കിനെക്കുറിച്ചും ഇരുവരും വാചാലരായി. ഒരുമിക്കാൻ തീരുമാനിച്ചപ്പോള്‍ പ്രിയപ്പെട്ടവൾക്ക് നൽകിയ പ്രോമിസിനെക്കുറിച്ചും ശ്രീകാന്ത് തുറന്നു പറഞ്ഞു.

ADVERTISEMENT

വിഡിയോ കാണാം:

ADVERTISEMENT
ADVERTISEMENT