ADVERTISEMENT

തന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് ലെ വരുവാനില്ലാരുമീ...എന്ന മനോഹര ഗാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാം കുറിപ്പുമായി മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന.

ഇതുവരെ മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ‘ഒരു മുറൈ വന്തു പാര്‍ത്തായായും’ അതുകഴിഞ്ഞാല്‍ ‘പഴംതമിഴ് പാട്ടു’മാണെന്നും എന്നാല്‍ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ ‘വരുവാനില്ലാരുമീ’ എന്ന ഗാനം പ്രിയങ്കരമായെന്നും ‘വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികൾ...’ എന്ന ആമുഖത്തോടെ ശോഭന കുറിച്ചു.

ADVERTISEMENT

എം.ജി. രാധാക‍‍ൃഷ്ണന്റെ സംഗീതത്തിൽ മധുമുട്ടം വരികൾ എഴുതി കെ.എസ് ചിത്ര ആലപിച്ചതാണ് ഈ ഗാനം.

മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT