ADVERTISEMENT

ഇടവേളയ്ക്ക് ശേഷം പ്രിയതാരം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍’ന്ന്. ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യഗാനം ശ്രദ്ധേയമാകുന്നു.

ചിത്രത്തിലെ ‘വൈരക്കല്‍ പെണ്ണൊരുത്തി’ എന്നാരംഭിക്കുന്ന കല്യാണപ്പാട്ടിന്റെ ലിറിക്കല്‍ വിഡിയോയാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നിശാന്ത് രാംതെകെയാണ്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സയനോര ഫിലിപ്പ്, രശ്മി സതീഷ് എന്നിവര്‍ ചേര്‍ന്നാണ്.

ADVERTISEMENT

ഷറഫുദ്ദീന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറില്‍ പൂര്‍ത്തിയായിരുന്നു. ആദില്‍ മൈമുനാത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുല്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ റുഷ്ദിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതന്‍.

ADVERTISEMENT
ADVERTISEMENT