ADVERTISEMENT

അച്ഛന് പിറന്നാള്‍ ആശംസകൾ‌ നേർന്ന്, അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച്, മനോഹരമായ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി അഭിനേത്രിയുമാണ്.

അഭിരാമിയുടെ കുറിപ്പ് –

ADVERTISEMENT

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്... അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും ... എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. “ ഈ അചെം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ’’ എന്ന് ..

പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത് .. ഇന്നെന്റെ അച്ചേട് പിറന്നാളാണ് .. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി … ഉമ്മ പി ആർ സുരേഷ് you’re എ great ഫാദർ...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT