ADVERTISEMENT

അച്ഛൻ സുരേഷിന്റെ മരണം നൽകിയ വേദനയിൽ നിന്നും ഇനിയും കരകയറിയിട്ടില്ല ഗായിക അമൃത സുരേഷിന്റെ കുടുംബം. അച്ഛനെക്കുറിച്ചുള്ള ഓർമകളിൽ വിതുമ്പുന്ന അമൃതയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പിതാവിന്റെ അനുസ്മരണ യോഗത്തില്‍ പാട്ട് പാടവെ വേദിയിൽ പൊട്ടിക്കരഞ്ഞ് ഗായിക അമൃത സുരേഷ്. ആലാപനം പൂർത്തിയാക്കാതെ കണ്ണീർ തുടച്ച് മൈക്ക് കൈമാറുകയും ചെയ്തു. ഗായിക വാണി ജയറാമിന്റെ ‘ബോലേ രേ പപ്പീ ഹരാ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അമൃത ആലപിച്ചത്. ഹൃദയവേദനകൾ ഉള്ളിലൊതുക്കിയുള്ള അമൃതയുടെ പാട്ട് സദസ്സിലുള്ളവരെയും കണ്ണീരണിയിച്ചു. 

‘അച്ഛാ’ എന്ന അടിക്കുറിപ്പോടെ അമൃത സുരേഷ് സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചു. നിരവധി പേരാണു ഇതിന് പ്രതികരണങ്ങൾ അറിയിച്ചു രംഗത്തെത്തുന്നത്. അമൃതയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയാണെന്ന് ആരാധകർ കുറിക്കുന്നു. അമൃതയ്ക്കും കുടുംബത്തിന് ആ വലിയ നഷ്ടം സമ്മാനിച്ച വേദനയിൽ നിന്നും കരകയറാനാകട്ടെയെന്ന പ്രാർഥനയും പലരും പങ്കുവച്ചു.

ADVERTISEMENT

സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT