ADVERTISEMENT

വിജയ് ചിത്രം ‘ലിയോ’യിലെ ‘അൻപേനും’ എന്നാരംഭിക്കുന്ന ഗാനം ശ്രദ്ധേയമാകുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. വിഷ്ണു എടവൺ എഴുതിയ വരികൾ അനിരുദ്ധും ലോതികയും ചേർന്നാലപിച്ചിരിക്കുന്നത്.

വിജയ്–തൃഷ താരജോടികൾ ഒരുമിക്കുന്ന മനോഹര മെലഡിയിൽ ബാലതാരം പുയലും മലയാളി താരം മാത്യു തോമസും എത്തുന്നു.

ADVERTISEMENT

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന് നിർമിക്കുന്നു.

സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവർ ലിയോയിൽ അഭിനയിക്കുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT