ADVERTISEMENT

വിവാഹമോചനത്തിനു ശേഷം താൻ നേരിട്ട പരിഹാസങ്ങളെപ്പറ്റി സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാന്‍ പറഞ്ഞത് ചർച്ചയാകുന്നു.

‘എല്ലാവരും വിലയിരുത്തപ്പെടും. ഏറ്റവും ധനികനായ വ്യക്തിയെ മുതല്‍ ദൈവത്തെ വരെ ആളുകള്‍ വിലയിരുത്തുന്നു. അപ്പോള്‍ ഞാന്‍ ആരാണ്? ഞങ്ങളെ വിമര്‍ശിക്കുന്നവരും കുടുംബമാണ്. കര്‍മയില്‍ വിശ്വാസമുണ്ട്. ഞാന്‍ ആരുടെയെങ്കിലും കുടുംബത്തെ പറ്റി പറഞ്ഞാല്‍ എന്നെ പറ്റിയും ആരെങ്കിലും പറയും. ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെയൊരു വിശ്വാസമാണത്. ആരെപറ്റിയും അനാവശ്യമായി സംസാരിക്കരുത്. കാരണം എല്ലാവര്‍ക്കും അമ്മയും പെങ്ങളും ഭാര്യയുമൊക്കെയുണ്ട്. എന്റെ കുടുംബത്തെ പറ്റി വേദനിപ്പിക്കുന്ന തരത്തില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവരോട് ക്ഷമിക്കണമെന്നും നേരായ വഴിയിലേക്ക് നടത്തണമെന്നുമാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളതെന്നും റഹ്മാന്‍ പറഞ്ഞു’.– നയ്ദീപ് രാക്ഷിതിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞു.

ADVERTISEMENT

തങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് എ.ആര്‍.റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ നവംബറിലാണ് അറിയിച്ചത്.

ADVERTISEMENT
ADVERTISEMENT