ADVERTISEMENT

ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താന്‍ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവര്‍ക്കുമറിയാമെന്നും കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്‍. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു വേടന്റെ പ്രതികരണം.

തിങ്കളാഴ്ച പകല്‍ പതിനൊന്നേമുക്കാലോടെയാണ് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എസ്ഐ അഖിലയും സംഘവും വേടന്റെ 6H1 ഫ്ലാറ്റിലെത്തുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ മുറി തുറന്നത് വേടന്റെ മ്യൂസിക്ക് ബാന്‍ഡിലെ അംഗം വൈഷ്ണവായിരുന്നു. മുറിയുടെ അങ്ങേ അറ്റത്തുള്ള ചില്ല് മേശയ്ക്ക് ചുറ്റും എട്ടുപേര്‍ ഇരുന്ന് പുകവലിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. മുറിതുറന്ന വൈഷ്ണവിന്റെ കയ്യിലുമുണ്ടായിരുന്നു സിഗരറ്റ് കുറ്റി. മുറി നിറയെ പുകയും കഞ്ചാവിന്റെ രൂക്ഷഗന്ധമായിരുന്നുവെന്നും മേശക്ക് മുകളില്‍ പായ്ക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയെന്നും എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷര്‍, ചുരുട്ടി വലിക്കാനുള്ള ഒസിബി പേപ്പര്‍, ത്രാസ് എന്നിവയും മുറിയില്‍ നിന്ന് കണ്ടെത്തി. കിടപ്പുമുറിയിലെ അലമാരകളില്‍ ഒന്നിലാണ് കവറില്‍ ഒന്‍പതരലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. കട്ടിലിനടിയില്‍ നിന്ന് രണ്ട് കത്തികളും ചെറിയ മഴുവും കണ്ടെത്തിയിരുന്നു.

ADVERTISEMENT

മൂന്ന് ദിവസമായി വേടനും കൂട്ടരും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലുണ്ട്. രണ്ട് ദിവസം നീണ്ട നിരീക്ഷണത്തിന് ശേഷമായിരുന്നു വേടന്റെ ഫ്ലാറ്റില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന.

അതേ സമയം വേടൻ പ്രതിയായ ലഹരിക്കേസില്‍ കഞ്ചാവിന്റെ ഉറവിടം തേടി അന്വേഷണം ആരംഭിച്ചു. ചാലക്കുടി സ്വദേശി ആഷിക്കാണ് കഞ്ചാവ് നൽകിയതെന്നാണ് മൊഴിയെങ്കിലും സംഘം കൂടുതല്‍ പേരില്‍ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നുവെന്നാണ് നിഗമനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT