മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമിയുടെ അമ്മ റാണി ടോമിയുടെ ഡാൻസ് വിഡിയോ വൈറൽ. സെമി ക്ലാസിക്കല്‍ ഡാന്‍സ് വിഡിയോയാണ് റാണി ടോമി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അരപ്പട്ടയും നെറ്റിചുട്ടിയും കൊലുസും ഉള്‍പ്പെടെയുളള ആഭരണങ്ങള്‍ അണിഞ്ഞാണ് നൃത്തം.
ഈ പ്രായത്തിലും തികഞ്ഞ ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നാണ് കമന്റുകൾ.