കോട്ടയം ജില്ല സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിനു സമ്മാനം ലഭിച്ചപ്പോൾ തന്റെ ചിത്രമുൾപ്പടെ വന്ന പത്രവാർത്തയുടെ കട്ടിങ് പങ്കുവച്ച്, സന്തോഷ ഓർമ കുറിച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. റിമി ടോലി എന്നാണ് വാർത്തയിൽ റിമിയുടെ പേര് കൊടുത്തിട്ടുള്ളത്.
‘ഒരു പാവം പാലക്കാരി കൊച്ചാണെ.
റിമി ടോലി അല്ല, റിമി ടോമി.
കോട്ടയം ജില്ല സ്കൂൾ കലോത്സവം.
ആദ്യത്തെ മ്യൂസിക് ടീച്ചേർസ് M N Salim sir n George sir.
അന്നൊക്കെ ഒരു pic പേപ്പർ il ഒക്കെ വരണത് എനിക്ക് ഒക്കെ ഒരു അവാർഡ് കിട്ടണ സന്തോഷം ആരുന്നു ,അത്കൊണ്ട് ഇ ചിത്രം എന്നും സ്പെഷ്യൽ.
അവിടം തൊട്ടു ഇന്ന് വരെ കൂടെ കട്ടക്ക് എന്റെ കൂടെ നിന്നു കരുത്തേകി എന്നെ സ്നേഹിക്കുന്ന എല്ലാർക്കും.’എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.