ഗായികയും നടിയുമായ അഭയ ഹിരൺമയിയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. കടലിന്റെ പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ. ഇതിന്റെ വിഡിയോയും ആരാധകർ ഏറ്റെടുത്തു.
അടുത്തിടെ ‘പണി’ എന്ന സിനിമയിലൂടെയാണ് അഭയ അഭിനയരംഗത്തേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.