റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. സംഗീത ലോകത്തെ നിറ സാന്നിധ്യം. ഒപ്പം അഭിനയരംഗത്തേക്കും കടന്നു. ഇപ്പോഴിതാ, സഹോദരന്റെ മകൻ ജോസഫിനൊപ്പമുള്ള തന്റെ ചില ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഞ്ജു. ‘Ammayi missing Ousukuttan a little extra today’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. അഞ്ജുവിന്റെ മടിയിലിരിക്കുന്ന ഔസുക്കുട്ടൻ നല്ല ഉറക്കത്തിലാണ്. ഉറക്കത്തിലെ കുഞ്ഞാവയുടെ ഭാവങ്ങള്‍ അനുകരിക്കുകയാണ് അഞ്ജു.
മുൻപ് ജോസഫിന്റെ മാമ്മോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങൾ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചതും ശ്രദ്ധ നേടിയിരുന്നു. ‘Waiting for Ousu to say ‘Ammaayiiiii Fish fryyyyy!!!!’ എന്ന രസികൻ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രത്തിൽ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയെല്ലാം കാണാം.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കുഞ്ഞുവാവയ്ക്ക് ആശംസകളുമായി എത്തിയത്.