Thursday 13 April 2023 10:24 AM IST : By സ്വന്തം ലേഖകൻ

‘ഒരു കോടിയോളം സ്നേഹം’ പങ്കുവച്ച്, പുതിയ ചിത്രങ്ങളുമായി അഭയ ഹിരൺമയി

abhaya

തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി യുവഗായിക അഭയ ഹിരൺമയി. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം അഭയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്.

‘ഒരു കോടിയോളം സ്നേഹം! അതിലുമപ്പുറം എന്നോട് വന്നു മെസ്സേജിലും നേരിട്ടും സന്തോഷവും സ്നേഹവും അറിയിക്കുന്നതിൽ’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

അധികം സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി.