ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി യുവഗായിക അഭിരാമി സുരേഷ്. ചുറ്റുമുള്ളവരുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായതെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും അഭിരാമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അഭിരാമിയുടെ കുറിപ്പ് –

ADVERTISEMENT

‘എന്റെ പ്രിയപ്പെട്ട ഇൻസ്റ്റഗ്രാം കുടുംബത്തിന്, ഈ പ്ലാറ്റ്ഫോമിൽ എന്നെ പിന്തുടരുന്നവരുടെ എണ്ണം 1 മില്യൻ ആയി എന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. എല്ലാവരോടും വിനീതമായി നന്ദി പറയുന്നു. ഇത് വളരെ ദൈർഘ്യമേറിയതും വൈകാരികവുമായ ഒരു യാത്രയായിരുന്നു. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ഇല്ലാതെ എനിക്ക് ഇതൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. പ്രിയപ്പെട്ട ഫോളോവേഴ്സ്, നിങ്ങളുടെ നിരന്തരമായ സ്നേഹവും പിന്തുണയുമാണ് ഈ നേട്ടത്തിനു പിന്നിലെ പ്രേരകശക്തി. ഇൻസ്റ്റഗ്രാമിന്റെ തുടക്കം മുതൽ, നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ തകർച്ചകൾക്കും ഉയർച്ചകൾക്കും നിങ്ങൾ സാക്ഷ്യം വഹിച്ചു. ഇൻസ്റ്റഗ്രാമിലെ എന്റെ പോസ്റ്റുകൾ ജീവിതത്തിലെ ഏറ്റവും മികച്ചതിന്റെയും മോശവുമായവയുടെയും പ്രതിഫലനമാണ്.. നിങ്ങളെല്ലാവരും എന്റെ അരികിലായതിൽ ഞാൻ അനുഗ്രഹീതയാണ്. എന്റെ യാത്രയുടെ ഭാഗമായതിനും ഈ വിജയം സാധ്യമാക്കിയതിനും നന്ദി. എന്റെ വിശേഷങ്ങൾ പങ്കിടുന്നതും പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതും ഇനിയും തുടരുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. നിങ്ങളെ എല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു’.

ADVERTISEMENT
ADVERTISEMENT