ADVERTISEMENT

പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. മിക്സിയുടെ ബ്ലേഡ് കൈയ്യിൽ തട്ടി 5 വിരലുകളിലും മുറിവേറ്റു. അപകടം വിശദീകരിച്ചുള്ള ഒരു വിഡിയോ അഭിരാമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. കൈവിരലുകളിൽ അൽപം ആഴമേറിയ മുറിവാണ് അഭിരാമിക്ക്. ചെറിയ രീതിയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ അഭിരാമി ഇപ്പോൾ വിശ്രമത്തിലാണ്.

മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു.

ADVERTISEMENT

ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ലെന്നും ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT