ADVERTISEMENT

കമലിസത്തിന്റെ 61 വർഷങ്ങൾ ആഘോഷമാക്കി ഗായിക സയനോരയുടെ വിഡിയോ സോങ്. ഉലകനായകൻ കമലഹാൻ എന്ന ഇതിഹാസതാരത്തിന് സമർപ്പണമായാണ് സയനോര വിഡിയോ ഒരുക്കിയിരിക്കുന്നത്. കമൽ സിനിമകളിലെ ഗാനങ്ങൾക്കൊപ്പം കമലിന്റെ വേഷപ്പകർച്ചകളും സംഭാഷണങ്ങളും ചേർത്തൊരുക്കിയതാണ് വിഡിയോ. 

‘‘61 വർഷമായി ഇന്ത്യൻ സിനിമാലോകത്തിന്റെ പ്രധാന ഭാഗമായി തുടരുന്ന കമൽ സാറിനുള്ള ചെറിയൊരു സമർപ്പണമാണ് ഇത്. തന്റേതു മാത്രമായ ആശയങ്ങളും പ്രസ്താവനകളുമായി, എന്നും വേറിട്ടു നിൽക്കാൻ ധൈര്യം കാണിച്ച വ്യക്തിയാണ് അദ്ദേഹം. ഇതുപോലെ മൾട്ടി ടാലന്റഡ് ആയ പ്രതിഭകളെ അപൂർവത്തിൽ അപൂർവമായേ കാണാനാകൂ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വളരാനും അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ കേൾക്കാനും പിന്നീട് ആ പാട്ടുകൾ പാടാനും കഴിഞ്ഞത് എന്റെ ഭാഗ്യം.’’ - സയനോര പറയുന്നു.

ADVERTISEMENT

അൻപേ സിവത്തിലെ യാർ യാർ സിവം... എന്ന ഗാനത്തിൽ തുടങ്ങി കലൈജ്ഞനിലെ എന്തൻ നെഞ്ചില്‍ നീങ്കാത തെൻട്രൽ നീ താനാ..., മദനോത്സവത്തിലെ  മാടപ്രാവേ വാ..., മൈക്കിൾ മദനകാമരാജനിലെ  റംബംബം ആറംബം ബംബംബം പേരിൻപം... എന്നീ ഗാനങ്ങൾ  സയനോരയുടേതായ ശൈലിയിൽ പാടി അവതരിപ്പിച്ചിരിക്കുകയാണ്.  

ADVERTISEMENT
ADVERTISEMENT