Thursday 13 August 2020 04:22 PM IST

ടിക്ടോക്കിൽ വെറുതെ പാടിയതേ അരുണിമയ്ക്ക് ഓർമയുള്ളൂ; ഇപ്പോൾ 93000 ഫോളോവേഴ്സ്, അ‍ഞ്ചക്ക ശമ്പളം! വൈറൽ ഗായികയുടെ കഥയിങ്ങനെ

Unni Balachandran

Sub Editor

arinma

കവർ സോങ്ങുകൾ ചെയ്യാൻ പോയാൽ വല്യ പാടാണ്. നല്ല ക്യാമറ വേണം, ബാക്കഗ്രൗണ്ട് വേണം, എഡിറ്റ് ചെയ്യാനാളേയും കിട്ടണം. എല്ലാത്തിനും മെനക്കേടായതുകൊണ്ട് ഗുരുക്കന്മാരെയെല്ലാം മനസിൽ വിചാരിച്ചു ടിക്ടോക്കിൽ വെറുതേ പാട്ട് പാടാൻ തുടങ്ങി. അത്രയും മാത്രമേ അരുണിമയ്ക്ക് ഓർമയുള്ളൂ. പിന്നെ, കാണുന്നത് ഫാൻസും ബഹളും ഫോളോവേഴ്സും നിറഞ്ഞ സോഷ്യൽ മീഡിയ അത്ഭുതമാണ്. പാട്ടിന്റെയും ഹിറ്റിന്റെയും വിശേഷം അരുണിമ വനിത ഓൺലൈനുമായി പങ്കുയ്ക്കുന്നു

പാട്ട്കഥ

ചെറുപ്പം മുതലേ പാട്ട് പഠിക്കുന്നതാണ്. റിയാലിറ്റി ഷോയിൽ പോയിട്ടുണ്ട് ചെറുപ്പത്തിലൊക്കെ, പക്ഷേ കിട്ടിയില്ല. ഈയടുത്ത്  ‘മഴവില‍ മനോരമ’യിൽ നടന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, യൂണിവേഴ്സിറ്റി എക്സാം എല്ലാം പ്രതീക്ഷകളും കളഞ്ഞു. ഒടുവിൽ കവർ സോങ് ചെയ്യാമെന്ന് വിചാരിച്ചെങ്കിലും മെനക്കേടായി തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് ടിക് ടോക്കിലും ഇൻസ്റ്റ‌യിലും സ്വന്തം ശബ്ദത്തിൽ പാട്ട് പാടിയിട്ടത്. മിക്കതും ഞാൻ എവിടെയെങ്കിലും ഫോൺ സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നതാകും, ബാക്കി ചിലതൊക്കെ അമ്മയും അനിയത്തിയും സഹായിക്കും. ഇങ്ങനെ ഹിറ്റാകും എന്ന് ‌ഞാൻ വിചാരിച്ചിരുന്നില്ല.  സാധാരണ വിഡിയോസിൽ എല്ലാവരും വെറുതേ പാടുമ്പോൾ ഞാൻ ഓഡിയോ സെപ്പറേറ്റ് റൊക്കോർഡ് ചെയ്തിട്ടാണ് വിഡിയോയ്ക്കായി നിൽകുന്നത്. മാത്രമല്ല നല്ല ഓഡിയോ ക്വാളിറ്റി കീപ്പ് ചെയ്യാനും എപ്പോഴും നോക്കാറുണ്ട് . അതുകൊണ്ടാണെന്ന് തോന്നുന്നു എന്റെ പാട്ടുകൾ എല്ലാവർക്കും വല്യ ഇഷ്ടമായത്. ഏറ്റവും ആദ്യം ഹിറ്റായത് ‘ഓമൽ കണ്മണി’ എന്ന പാട്ടായിരുന്നു.

കൊറോണ പാട്ട്

arn4

ടിക് ടോക് ബാൻ ചെയ്യുന്നതിന് മുൻപ് അവരൊരു ചാലഞ്ച് നടത്തിയായിരുന്നു. ‘മ്യൂസിക് സ്റ്റാർ മലയാളം’ എന്ന പേരിൽ . കൊറോണ കാരണം വീട്ടിലിരുപ്പായകൊണ്ട് ഞാനും പങ്കെടുത്തു. അഞ്ച് ദിവസം തുടർച്ചായി ലൈവ് പ്രോഗ്രാം . ചെറിയ ബ്രേക് കാണും , ബാക്കി ഫുൾ സമയം ഇൻറ്ററാക്ടീവ് സെ‌ഷനാണ്. ആദ്യമൊക്കെ പാട്ട് പാടിയെങ്കിലും പിന്നാടായപ്പൊ വല്ലാത്ത ക്ഷീണമായി. അങ്ങനെ ഒരു ദിവസം നോക്കിയപ്പൊ വോട്ടിങ്ങിൽ വല്ലാതെ ലീഡ് കുറഞ്ഞ് നിൽക്കുന്നതു കണ്ടു. അപ്പൊ ഞാൻ എന്റെ ഫോളോവേഴ്സിനോടും ഫാൻസിനോടും ഒക്കെ വോട്ട് ചെയ്യാൻ റിക്വസ്റ്റ് ചെയ്തു. അപ്പോഴാണ് എനിക്കെല്ലാവരുടെയും ഇഷ്ടം ശരിക്കു മനസിലായത്. അവരുടെ ആവേശംകൊണ്ട് ആയിരത്തിന്റെ ലീഡിൽ നിന്നിരുന്ന ഞാൻ 50,000 വോട്ടുകൾക്കാണ് വിജയിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനം. അതിലും വലിയ ലോട്ടറി മറ്റൊന്നായിരുന്നു. ജഡ്ജസ് പാനലിൽ ചിത്രചേച്ചിയുണ്ടായിരുന്നു. നന്നായി പാടിയിട്ടുണ്ടന്ന് ചിത്രചേച്ചി ലൈവിൽ പറഞ്ഞത് കേട്ടത് എന്റെ ലൈഫിലെ ഏറ്റവും വാല്യബിൾ മൊമന്റാണ്.

ചെറിയ സാലറി

ഇപ്പൊ 93 k ഫോളോവേഴ്സ് ഇന്റസ്റ്റഗ്രാമിലുണ്ട്. അതുകൊണ്ട് ചെറുതായി പ്രമോഷനുകളൊക്കെ ചെയ്യാറുണ്ട് എന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ. അതുകൊണ്ട് മാസം തരക്കേടില്ലാത്തൊരു അ‍ഞ്ചക്ക ശമ്പളമൊക്കെ കിട്ടിപോകാറുണ്ട്.

പ്രണയം

ഏയ്.....ഇൻസ്റ്റയിലൊക്കെ പലരും മെസേജ് അയക്കാറുണ്ട്. വീട്ടിൽ വന്ന് ആലോചിച്ചാൽ ഓകെയാണൊ എന്നൊക്കെ ചോദിച്ച്. ഞാനും വീട്ടുകാരും കൂടെയിരുന്നാകും പല മെസേജുകളും നോക്കുക. തമാശയായി മാത്രമേ ഇവയൊക്കെ കണ്ടിട്ടുള്ളൂ.

പഠിത്തവും വീടും

ചെങ്ങന്നൂർ എൻജിനിയറിങ് കോളജിലാണ് പഠിക്കുന്നത്. ലാസ്റ്റ് ഇയറാണ്, ഇലകട്രിക്കൽ ഡിപ്പാർട്മെന്റില്. കോളജിലള്ളപ്പൊ ഫോണിൽ ഫ്രണ്ട്സിന്റെ കൂടെ ടിക്ടോക് വിഡിയോ ചെയ്യുമായിരുന്നു. സാധാരണ കോളജ് ഹോസ്റ്റലിൽ നിൽക്കുന്നതുകൊണ്ട് പാട്ടുകൾ കുറവാണ് അപ്ലോഡ് ചെയ്യാറുള്ളത് ഇതിപ്പൊ കൊറോണ കാരണം വീട്ടിൽ നിൽപ്പായതുകൊണ്ട് ടൈം ഒരുപാട് കിട്ടി . കൊറോണ എന്റെ പാട്ടിനെ സഹായിച്ചിട്ടുണ്ടെന്ന് പറയാം. പൂനലൂരാണ് വീട്. അച്ഛൻ വേണുഗോപാലും പാട്ടകാരനാണ്, അമ്മ ഉമയും അനിയത്തി അഞ്ജിമയുമാണ് വീട്ടിലെ ബാക്കി അന്തേവാസികൾ. കൊറോണ മാറിയിട്ട് പാട്ടും പഠിത്തവും ഒരുമിച്ച് കൊണ്ടു പോകാമെന്നുള്ള പ്രതീക്ഷയിലാണ് ഞാൻ.

Tags:
  • Movies