Thursday 24 November 2022 03:16 PM IST : By സ്വന്തം ലേഖകൻ

ആശ ശരത്തും മകളും ഒന്നിക്കുന്ന‘ഖെദ്ദ’: നൃത്തത്തിന്റെ മനോഹാരിതയുമായി ആദ്യ ഗാനം

asha

ആശ ശരത്തും മകൾ ഉത്തര ശരത്തും ഒന്നിച്ചഭിനയിക്കുന്ന ‘ഖെദ്ദ’യിലെ ഗാനം എത്തി. ശ്രീവത്സൻ ജെ. മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ ഗാനം കവിത ജയറാം ആണ് പാടിയിരിക്കുന്നത്.

സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും മനോജ്‌ കാന. ക്യാമറ പ്രതാപ് പി നായർ. ബിജിപാലാണ് പശ്ചാത്തല സംഗീതം. ഖെദ്ദ ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും.