ADVERTISEMENT

ദിലീപിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യിലെ ‘റക്കാ റക്കാ...’ഗാനത്തിന്റെ വിഡിയോ എത്തി. തമന്നയും ദിലീപും നൃത്തം ചെയ്യുന്ന ഈ മനോഹര ഗാനരംഗം ഇതിനോടകം ശ്രദ്ധേയമാണ്.

പാട്ടിന് സാം സി.എസ് ആണ് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികള്‍ കുറിച്ചു. ശങ്കർ മഹേദേവനും നക്ഷത്ര സന്തോഷും ചേർന്നാണ് ആലാപനം.

ADVERTISEMENT

തമന്നയുടെയും ദിലീപിന്റെയും തകർപ്പൻ നൃത്തച്ചുവടുകളാണ് പാട്ടിന്റെ മുഖ്യ ആകർഷണം.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശരത് കുമാർ, രാധിക ശരത് കുമാർ, ഈശ്വരി റാവു, മംമ്ത മോഹൻദാസ്, സിദ്ദീഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT