ADVERTISEMENT

ബഞ്ചാര ഭാഷയിൽ ആദ്യമായി ഗാനമാലപിച്ച് ഗായിക കെ.എസ്. ചിത്ര. സഞ്ജീവ് കുമാർ റാത്തോഡ് സംവിധാനം ചെയ്യുന്ന ‘ആംദർ നിവാസ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ചിത്രയുടെ പാട്ട്. വിനായക് പവാർ പാട്ടിനു വരികൾ കുറിച്ചു. എം.എൽ. രാജയാണ് ഈണം പകർന്നിരിക്കുന്നത്. എം. ശ്രീനിവാസ് ചവാന്‍ ആണ് ഗായകന്‍. 

ബഞ്ചാര ഭാഷയിൽ പാട്ട് പാടാൻ ശ്രമിച്ചെന്നും ഇത് ആദ്യത്തെ അനുഭവമാണെന്നും ചിത്ര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരോടും നന്ദി അറിയിച്ചിട്ടുണ്ട്. പരമ്പരാഗത ബഞ്ചാര വേഷമണിഞ്ഞുള്ള ഫോട്ടോകളും ചിത്ര സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ADVERTISEMENT

ചിത്രയെക്കൊണ്ടു പാട്ട് പാടിപ്പിക്കാനായതിന്റെ സന്തോഷം സംവിധായകൻ സഞ്ജീവ് കുമാർ റാത്തോഡും പങ്കുവച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി 25,000 ത്തില്‍ അധികം പാട്ടുകൾ പാടിയ മഹാപ്രതിഭയ്ക്കൊപ്പം കൈ കോർക്കാനായത് മഹാഭാഗ്യമാണെന്ന് അദ്ദേഹം കുറിച്ചു.

ADVERTISEMENT
ADVERTISEMENT