Thursday 24 December 2020 05:38 PM IST

'ബഅദമ... ഗംബഷമായിം...'; മനോഹരമായ ഹീബ്രു ക്രിസ്മസ് ഗാനവുമായി മലയാളി പുരോഹിതൻ

Rakhy Raz

Sub Editor

father4443refgjohg

ഈ വർഷം ആദ്യമായി മലയാള മണ്ണ് ഹീബ്രു ഭാഷയിൽ ഉള്ള ക്രിസ്മസ് ഗാനം കേൾക്കും. കാലടി സെന്റ് ജോർജ് പള്ളി വികാരി ഫാദർ ജോണൺ പുതുവ ആണ് ബൈബിൾ എഴുതപ്പെട്ട, ഇസ്രയേലിന്റെ ഭാഷ ആയ ഹീബ്രുവിൽ ക്രിസ്മസ് ഗാനം എഴുതി സംഗീതം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്.

"സെമിനാരിയിൽ പഠിക്കാൻ ചേരുമ്പോൾ ഹീബ്രു പഠിക്കും. ബൈബിൾ തനത് ഭാഷയിൽ വായിക്കാൻ വേണ്ടിയാണ് പഠിക്കുന്നത്. സംഗീതത്തിൽ താല്പര്യം എനിക്ക് കുട്ടി ആയിരിക്കുമ്പോൾ മുതൽ ഉണ്ട്. സ്കൂൾ കാലം മുതൽ പള്ളി കൊയറിൽ പാടിയിരുന്നു. പുരോഹിതൻ ആയ ശേഷം പല ക്രിസ്തീയ ഗാനങ്ങളും എഴുതി ചിട്ടപ്പെടുത്തി പാടിയിട്ടുണ്ട്. എന്തു കൊണ്ട് ഹീബ്രുവിൽ ഒരു ഗാനം എഴുതിക്കൂടാ എന്നു ചിന്തിച്ചത് ഈ ക്രിസ്തുമസ് കാലത്താണ്. "-ഫാദർ ജോൺ പുതുവ പറയുന്നു.

മണ്ണിലും വിണ്ണിലും ആഘോഷം എന്നാണ് ഗാനത്തിന്റെ ആദ്യ വരിയുടെ അർത്ഥം. ആദ്യം മലയാളത്തിൽ ഗാനം തയ്യാറാക്കിയ ശേഷം മൊഴിമാറ്റം ചെയ്യുകയായിരുന്നു. 

ഗാനം മുഴുവനായും ഇതാ..

മണ്ണിലും ..... വിണ്ണിലും

ബഅദമ..... ഗംബഷമായിം

മിശിഹാ..... വരവായ്

ഹമഷിയാഹ്..... ഹിഗിയാ

ശ്രീയേശുനാഥൻ്റെ ജൻമദിനം

ഇയോം ഹഹൊലേദെത് ഷേൽ യേഷു

ആഘോഷം.... ആഘോഷം

ഹഗിഗ..... ഹഗിഗ....

രാജാധിരാജനെ വരവേൽക്കാം

ബാറൂഖ് ഹബ...... യേഷു മോഷിയേനു

ആനന്ദത്തോടെ.... ആർപ്പുകളോടെ

ബെ സിംഹാത് കപ്പായിം..... ഉവെ ഹെനെഫ് സ്റൊത്

ക്രിസ്മസ്‌..... ക്രിസ്മസ്

ശ്രീയേശുനാഥൻ്റെ ജൻമദിനം

ഖാഗ് ഹമൊലാദ്‌..... ഖാഗ് ഹമൊലാദ്.....

ഇയോം ഹഹൊലേദത് ഷേൽ യേഷു....

കാലിത്തൊഴുത്തിൽ ഭൂജാതനായി

ഉനൊലാദ് ബഉർവ

യൗസേപ്പ് മറിയത്തിൻ പൊൻ സുതനായി

നൊലാദ് കെവെൻ ഹത്സഹാ വ് ഷേൽ യോസെഫ് വെമേരി

മാനവ മക്കൾക്ക് രക്ഷയായി

വന്നു പിറന്നൊരു പൊൻതാരകം

ലകൊൽഹഅദാം ..ലമാ... അമിനിം

കൊഹാവ്... ത്സഹാവ്.... ഷെ ബാ.. വെനൊലാദ്

പൊന്നു മീറ കുന്തിരിക്കo

ബിയെദെ ഹെം ത്സഹാവ് വെമോർ

മഞ്ഞു പൊഴിഞ്ഞൊരു പൊൻരാവതിൽ

ബെലെൽ ത്സഹാവ് മുഷ്ലാഗ്

ആട്ടിടയർ ചാരെ വന്നു നിന്നു

ഹറൊ ഇം അത്സറു ലെയെദോ

Tags:
  • Movies