Tuesday 14 January 2025 10:31 AM IST : By സ്വന്തം ലേഖകൻ

‘ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്’: പുതിയ തീരുമാനം അറിയിച്ച് ഡാബ്സി

dabzee

ഒരു വർഷത്തേക്ക് ഇടവേളയെടുക്കുന്നു എന്ന പ്രഖ്യാപനവുമായി ഗായകൻ ഡാബ്സി.

‘നിങ്ങളോടൊരു സുപ്രധാന കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആലോചനയ്ക്കും പരിഗണനയ്ക്കും ശേഷം കരിയറില്‍ നിന്നു ഒരു വര്‍ഷത്തേക്ക് ബ്രേക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കരിയർ വളർച്ചയിലും ക്രിയേറ്റിവിറ്റിയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണിത്. ഇത് വെറുമൊരു ഇടവേളയായിരിക്കില്ല. വളരാനുള്ള അവസരമാണ്. ഒരു ചുവട് പിന്നോട്ടു വയ്ക്കുന്നത് റീചാര്‍ജാകാന്‍ സഹായിക്കും. പുതിയ പ്രചോദനങ്ങൾ കണ്ടെത്താനും പുതിയ ആശയങ്ങളുമായി തിരികെ വരാനും സഹായിക്കും. മുന്നിലുള്ള സാധ്യതകളെക്കുറിച്ച് ഞാൻ ഏറെ ആവേശഭരിതനാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി. ഉടൻ വീണ്ടും കാണാം’.– മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമായ ഡാബ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഡാബ്സി മലപ്പുറം സ്വദേശിയാണ്. പ്രിയഗായകന്റെ തീരുമാനത്തിനു പിന്നിലെ കാരണം എന്താണെന്നന്വേഷിക്കുകയാണ് ആരാധകർ.