ADVERTISEMENT

സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തി തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. സഹപ്രവർത്തകയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇതിനോടകം ശ്രദ്ധേയമാണ്.

‘മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് എത്തിനോക്കുന്ന, യാതൊരു പണിയുമില്ലാത്തവർക്കായി ഈ ചിത്രം സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെ മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്.

ADVERTISEMENT

‌അടുത്തിടെ സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഗായിക പുണ്യ പ്രദീപിനൊപ്പം ഗോപി സുന്ദർ പങ്കുവച്ച ചിത്രങ്ങളും ചർച്ചാവിഷയമായി.

ADVERTISEMENT
ADVERTISEMENT