Thursday 30 January 2025 10:22 AM IST : By സ്വന്തം ലേഖകൻ

‘അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം’: ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

gopi-sunder

ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസ്സായിരുന്നു.

‘അമ്മേ, എനിക്ക് ജീവിതവും സ്‌നേഹവും എന്റെ സ്വപ്‌നങ്ങളെ പിന്തുടരാനുള്ള കരുത്തും നല്‍കിയത് അമ്മയാണ്. ഞാന്‍ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും അമ്മ പകര്‍ന്നുനല്‍കിയ സ്‌നേഹമുണ്ട്. അമ്മ എങ്ങും പോയിട്ടില്ല, എന്റെ ഹൃദയത്തിലും സംഗീതത്തിലും എന്റെ ഓരോ ചുവടിലും അമ്മ ജീവിക്കുന്നു. അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയാണ്. അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. അമ്മ എന്നും എന്റെ ശക്തിയും വഴികാട്ടിയുമായിരിക്കും’.– അമ്മയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ വിങ്ങി ഗോപി സുന്ദർ കുറിച്ചു.

തൃശ്ശൂരിലായിരുന്നു ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ).