സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെയാണ് പ്രിയയോടു ചേർന്നു നിന്നു വർത്തമാനം പറയുന്നതിനിടെ പകർത്തിയ ചിത്രം ഗോപി സുന്ദർ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കിയത്.
മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ ഗോപി സുന്ദർ മുൻപും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് പുത്തൂരിൽ നടന്ന സംഗീത പരിപാടിയിൽ ഗോപിക്കൊപ്പം മയോനിയും പ്രകടനം നടത്തിയിരുന്നു.