ADVERTISEMENT

പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി ചെന്നൈയിൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും വാദ്യകലാകാരന്മാർക്കുമൊപ്പം വേദി പങ്കിട്ടിട്ടുള്ള മണി കാരൈക്കുടി മണി ബാണി എന്നറിയപ്പെടുന്ന ശൈലി രൂപപ്പെടുത്തി. ലയമണി ലയം എന്ന സംഗീത പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററാണ്‌. തനിയാവർത്തനം കച്ചേരിയും താള സംഗീത നൃത്ത സമന്വയവും അടക്കമുള്ള പരീക്ഷണങ്ങൾ നടത്തി. 1945 സെപ്റ്റംബര്‍ 11 ന്‌ കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്റെയും മകനായാണ് ഗണപതി സുബ്രഹ്മണ്യം എന്ന മണിയുെട ജനനം. രണ്ടു വയസ്സു മുതല്‍ സംഗീതം പഠിച്ചു തുടങ്ങി. പതിനെട്ടാം വയസ്സില്‍ അന്നത്തെ രാഷ്ട്രപതി ഡോ.രാധാകൃഷ്‌ണന്റെ പക്കല്‍ നിന്നു ദേശിയ പുരസ്‌കാരം സ്വീകരിച്ചു. 1998 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു. അവിവാഹിതനാണ്.

 

ADVERTISEMENT

 

 

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT