ADVERTISEMENT

എൺപത്തി മൂന്നാം പിറന്നാൾ ആഘോഷിക്കുന്ന ഗായകൻ കെ.ജെ യേശുദാസിന് ജൻമദിനാശംസകളുമായി താരങ്ങളും ആരാധകരും.

അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തയാളായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളത്തിന്റെ ഗാനഗന്ധർവനാണ്.

ADVERTISEMENT

സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും പങ്കുവച്ച ആശംസ ഏറെ ശ്രദ്ധേയമാണ്.

‘തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ എന്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നു മോഹൻലാൽ കുറിച്ചപ്പോൾ, ‘പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ’ എന്നാണ് മമ്മൂട്ടി കുറിച്ചത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT