ADVERTISEMENT

രവീന്ദ്രനും യേശുദാസും ചേർന്ന് സൂപ്പർ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും തനിക്കിഷ്ടമല്ലെന്ന് മലയാളത്തിന്റെ പ്രിയഗായകൻ പി.ജയചന്ദ്രൻ.

‘‘ചെന്നൈയിൽ വച്ച് രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. അവർ തമ്മിൽ ഒന്നായി, ഞാൻ പുറത്തായി. നല്ലൊരു പാട്ട് തരാൻ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കൽ കണ്ടപ്പോൾ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജൻ, ബാബുരാജ്, കെ. രാഘവൻ, എം.കെ. അർജുനൻ എന്നിവർ മാത്രമാണ് മാസ്റ്റർ എന്നു വിളിക്കാൻ യോഗ്യർ. ജോൺസനെ മുക്കാൽ മാസ്റ്റർ എന്നു വിളിക്കാം’’.– ജയചന്ദ്രൻ പറയുന്നു.ഒരു പരിപാടിയിൽ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

മാസ്റ്റർ എന്നു വിളിക്കാൻ രവീന്ദ്രന് യോഗ്യതയില്ലെന്ന് അടുത്തിടെ ജയചന്ദ്രൻ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. പിന്നാലെയാണ് പുതിയ അഭിപ്രായപ്രകടനങ്ങളുമായി അദ്ദേഹം എത്തിയിരിക്കുന്നത്.

 

ADVERTISEMENT



ADVERTISEMENT
ADVERTISEMENT