ADVERTISEMENT

 

മനസ്സിന്റെ മൊഹബ്ബത്ത്  പാടി ഗായകരായ കെ കെ നിഷാദും സിതാരയും. മൊഹബ്ബത്ത് സൂക്ഷിക്കുന്ന  പ്രണയാർദ്ര ഹൃദയങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ് നിഷാദ് തന്നെ ഈണമിട്ട മഹറ് എന്ന പുതിയ വിഡിയോ സോങ്. നിക്കാഹിന്റെ ആഘോഷവും വർണങ്ങളും പാട്ടിൽ തെളിയുന്നു.

ADVERTISEMENT

മഹറ് തന്ന് മയക്കിയെന്റെ മുത്തുമണിമാരൻ
മാറിലേക്കൊരമ്പു വിട്ടെൻ മുത്തുമണിമാരൻ...
മൊഞ്ചു കൂടും മഞ്ചലൊന്നിൽ ചേർന്നിരുന്നില്ലേ?
നമ്മള് താളമേളം നെഞ്ചകത്തിൽ കേട്ടുറങ്ങീല്ലേ?...


‘‘ യു കെയിൽ നഴ്സ് ആണ് എന്റെ സുഹൃത്ത് സത്യനാരായണൻ. കൊവിഡ് പിടിപെട്ട് വിശ്രമത്തിലിരുന്നപ്പോൾ അദ്ദേഹം എഴുതിയ പാട്ടുകൾ എനിക്ക് അയച്ചു തരുമായിരുന്നു. പാട്ടുകളും റെക്കോഡിങ്ങുമൊന്നുമില്ലാതിരുന്ന കൊവിഡ് കാലത്ത് വെറുതെ കുഞ്ഞുകുഞ്ഞു പാട്ടുകൾ കംപോസ് ചെയ്തു തുടങ്ങിയതാണ്. ആദ്യത്തെ രണ്ട് പാട്ടുകൾക്കു ശേഷം ചെയ്ത പാട്ടാണ് മഹറ്.’’  നിഷാദ് പാട്ടു വിശേഷം പങ്കു വച്ചു.

ADVERTISEMENT

 


‘‘ബാബുക്കയുടെയും രാഘവൻ മാസ്റ്ററുടെയുമൊക്കെ പാട്ടുകൾ കേട്ട് വിശദമായി പഠിക്കുന്നവരല്ലേ ഞങ്ങൾ ഗായകർ. അതുകൊണ്ട് ട്യൂൺ ചെയ്യാനിരിക്കുമ്പോൾ പഠിച്ച പല ഈണങ്ങളും കയറി വരാം. അപ്പോൾ അത് കോപ്പിയടി ആകും.   അങ്ങനെആകാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഗായകനെ സംബന്ധിച്ച് ട്യൂൺ ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ് എന്നു മനസ്സിലായി. എന്തായാലും കൊറോണ കൊണ്ടു വന്ന നല്ലൊരു ചെയ്ഞ്ച് ആയി ‘മഹറ്’. റിച്ച് ആയ ഓർക്കസ്ട്രേഷനുള്ള ഒരു പാട്ട് ചെയ്യണമെന്നൊരു ആഗ്രഹമാണ് മഹറിലൂടെ സാധിച്ചിരിക്കുന്നത്.
നല്ലൊരു ടീമിനൊപ്പം പ്രഫഷണൽ രീതിയിൽ ചെയ്യുന്ന എന്റെ ആദ്യത്തെ പാട്ടു കൂടിയാണിത്. കീബോർഡിൽ മധു പോൾ, തബലയും ഡോലക്കും ആനന്ദ്, സിതാറിൽ പോൾസൺ തുടങ്ങിയ മികച്ച കലാകാരൻമാരാണ് ഒപ്പമുള്ളത്. കഥക് നർത്തകിയായ റിയ നദീനും, അവരുടെ ശിഷ്യയും എന്റെ ഭാര്യയുമായ സവിജയുമാണ് കൊറിയോഗ്രഫി ചെയ്തത്.
സൗണ്ട് മിക്സിങ് ആൻഡ് മാസ്റ്ററിങ് പ്രശാന്ത് വത്സാജിയും ഛായാഗ്രഹണം അമീൻ സാബിലും നിർവഹിച്ചിരിക്കുന്നു.’’

ADVERTISEMENT
ADVERTISEMENT