ADVERTISEMENT

മലയാളികളുടെ പ്രിയദമ്പതികളാണ് ഗായകൻ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. സോഷ്യൽ മീഡിയയിൽ ഇരുവരും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്നത് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ, ലേഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എം.ജി ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവുമാണ് വൈറൽ.

ADVERTISEMENT

താജ്മഹലിന്റെ മുന്നിൽ വച്ച് ലേഖയെ ചുംബിക്കുന്ന ചിത്രമാണിത്. തന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണെന്നും ലേഖയെ താൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നുവെന്നും എംജി ചിത്രത്തിനൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചു.

ലേഖയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങള്‍ കോർത്തിണക്കിയ , പ്രിയപ്പെട്ടവൾക്കു വേണ്ടി ആദ്യമായി പാടിയ ഗാനം പരിചയപ്പെടുത്തുന്ന വിഡിയോയും അദ്ദേഹം പങ്കുവച്ചു. ‘നെയ്തലാമ്പലാടും രാവിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ ആണിത്. പിറന്നാൾ കേക്ക് മുറിച്ച് എംജിക്കൊപ്പം ആഘോഷിക്കുന്നതിന്റെ വിഡിയോ ലേഖയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നിരവധി പേരാണ് ലേഖയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT