Tuesday 13 December 2022 12:27 PM IST : By സ്വന്തം ലേഖകൻ

‘എന്റെ മകൾ ആയിഷ ജീവിതത്തിൽ ആദ്യമായി എന്നോടൊപ്പം ഒരു വേദിയിൽ പാടിയപ്പോൾ’: സന്തോഷം പങ്കുവച്ച് നാദിർഷ

nadhirshah

മകൾ ആയിഷക്കൊപ്പം ആദ്യമായി വേദിയിൽ പാടിയതിന്റെ സന്തോഷം പങ്കുവച്ച് ഗായകനും സംവിധായകനുമായ നാദിർഷ. മസ്കറ്റിൽ നടന്ന പരിപാടിയ്ക്കിടയിലാണ് ഇരുവരും ഒന്നിച്ചു പാടിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം. ബിലാൽ ആണ് വരൻ. രണ്ടു പെൺമക്കളാണ് നാദിർഷയ്ക്ക്, ആയിഷയും ഖദീജയും.

ദിലീപിന്റെ മകൾ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും അടുത്ത സുഹൃത്തു കൂടിയാണ് ആയിഷ.