Wednesday 14 October 2020 04:41 PM IST

ഉള്ള് പൊട്ടി പാടിയ പാട്ട്, ഈ അവാർഡ് ഇല്ലു കൊണ്ടു തന്ന ഐശ്വര്യം ; മികച്ച ഗായകന് അവാർഡ് നേടിയ നജീം അർഷാദിന്റെ വിശേഷങ്ങൾ

V N Rakhi

Sub Editor

keyyy

 ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ‘‘ആത്മാവിലെ വാനങ്ങളിൽ...’’ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ നജിം അർഷാദ് വനിത ഓൺലൈനുമായി സന്തോഷം പങ്കുവച്ചപ്പോൾ...

‘തേക്കടിയിലേക്ക് ഫാമിലി ട്രിപ്പടിച്ച്, ഞങ്ങൾ താമസിക്കുന്ന റിസോർട്ടിലെ ഏലത്തോട്ടത്തിൽ നടക്കാനിറങ്ങിയതായിരുന്നു വില്യമിന്റെയും എന്റെയും കുടുംബം. വില്യമിന്റെ ഭാര്യ, നടി മിത്രാ കുര്യന്റെ അമ്മയാണ് ആദ്യം വിളിച്ച് അവാർഡ് ഉണ്ടെന്ന് പറഞ്ഞത്. പണ്ടൊരു അവാർഡ് പ്രഖ്യാപനസമയത്ത് ചാനലിൽ നിന്ന് വിളിച്ച് നജിമിന് സ്കോപ്പുണ്ട് എന്നൊക്കെ പറ‍ഞ്ഞപ്പോൾ നമ്മൾ പ്രതീക്ഷിച്ച് കിട്ടായതായതും ഡെസ്പ് ആയതുമൊക്കെ മനസ്സിൽ കിടപ്പുണ്ടല്ലോ. അതുകൊണ്ട് ‘ഹേയ്, എനിക്കോ, ചുമ്മാ കളിയാക്കാൻ...’എന്നൊക്കെപ്പറഞ്ഞ് ഞാനത് കാര്യമാക്കിയില്ല.നോക്കുമ്പോൾ എന്റെ ഫോണിലേക്ക് നിരനിരയായി കോളുകളുടെ ബഹളം. അപ്പോൾ   കുറേശ്ശെ തോന്നിത്തുടങ്ങി എന്തോ കാര്യമുണ്ടല്ലോ എന്ന്. പക്ഷേ, വിശ്വസിക്കാനാകുന്നില്ല. നമ്മൾ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ...’ അവിചാരിതമായി തേടിയെത്തിയ സംസ്ഥാന അവാർഡിന്റെ ‘ഹാങ് ഓവർ’ നജിം അർഷാദിനെ വിട്ട് ഇനിയും പോയിട്ടില്ല.

uuuuuu

‘കൊറോണയൊക്കെയല്ലേ, സ്റ്റേറ്റ് അവാർഡൊന്നും ഇത്തവണ കാണില്ല എന്നാകുമല്ലോ നമ്മൾ വിചാരിക്കുക. അവാർഡ് പ്രഖ്യാപിക്കുന്ന ദിവസമാണെന്ന കാര്യമൊന്നും മനസ്സിലേ ഇല്ല. അപ്പോഴാണ് അവാർഡ് കിട്ടിയെന്നറിയുന്നത്. ചെറിയൊരു ഷോക് പോലെ തോന്നി ആദ്യം. റിസോട്ടിലുള്ളവർ സർപ്രൈസ് കേക്കൊക്കെ കൊണ്ടു വന്ന് സെലിബ്രേറ്റ് ചെയ്തു.  സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞിട്ടേയ് വാക്കുകൾ ഒന്നും പുറത്തു വരാത്ത ഒരവസ്ഥ! വാപ്പയ്ക്കും ഉമ്മയ്ക്കും അതേ അവസ്ഥ. ഞാൻ പാട്ടുകാരനായി കാണണമെന്ന് ആഗ്രഹിച്ചതും സംഗീതത്തിലേക്ക് വഴി തിരിച്ച് വിട്ടതും അവരാണല്ലോ.  ഭാര്യ തസ്നി ‘സത്യമാണോ ഇക്കാ’ എന്ന് ഇപ്പോഴും ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. 

ആത്മാവിലെ വാനങ്ങളിൽ...

വില്യമും ഞാനും തമ്മിൽ പത്തു പന്ത്രണ്ട് വർഷത്തെ സൗഹൃദമുണ്ട്. കോളജിൽ ഞങ്ങളുടെ ബാൻഡിന്റെ ലീഡ് പെർഫോമർ ആയിരുന്നു വില്യം. കെട്ട്യോളാണ് എന്റെ മാലാഖയിൽ അവൻ ആദ്യമായി മ്യൂസിക് ചെയ്യാൻ പോകുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു.  ഒരു സ്റ്റേജ് പരിപാടി കഴിഞ്ഞ് അമേരിക്കയിലെ എയർപോർട്ടിൽ നിൽക്കുമ്പോൾ വില്യമിന്റെ കോൾ വന്നു. ഈ പാട്ട്  ഒന്നു പാടി നോക്ക് എന്നു പറഞ്ഞ് ‘ആത്മാവിലെ വാനങ്ങളിൽ...’ അവൻ റഫായി പാടിയ ഓഡിയോ ക്ലിപ് അയച്ചു തന്നു. ഇതുവരെയുള്ള എന്റെ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, കുറച്ച് റേഞ്ച് കൂടിയ പാട്ട്. എന്നാലും വാശിയോടെ നല്ല എഫർട്ട് ഇട്ടു തന്നെ പാടി. സത്യത്തിൽ ഉള്ള് പൊട്ടി പാടിയ പാട്ട്! അവാർഡോ ഒന്നും മുന്നിൽക്കണ്ടല്ല, നന്നായി പാടണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് അംഗീകാരം കൂടി കിട്ടുമ്പോൾ ഇരട്ടി മധുരം.

jhjhhhj

ദൃശ്യത്തിലെ മാരിവിൽ കുടനീർത്തും..., ട്രിവാൻഡ്രം ലോഡ്ജിലെ കണ്ണിന്നുള്ളിൽ നീ കൺമണി...അടക്കം  എന്റെ പത്തു പന്ത്രണ്ട് സോളോ സോങ്സ് ഇറങ്ങിയ വർഷമായിരുന്നു 2013. ആ വർഷം തന്നെ ‘നടനി’ലെ ഏതു സുന്ദരസ്വപ്ന യവനിക...എന്ന പാട്ടിന് അവാർഡ് സാധ്യതയുണ്ട് എന്ന് പലരും പറഞ്ഞ് അന്ന് കുറേ പ്രതീക്ഷിച്ചതായിരുന്നു. വളരെ സെൻസിറ്റീവ് ആയതുകൊണ്ട് ആ വിഷമം മാറാൻ കുറേ നാളെടുത്തു. അതിനുശേഷം അവാർഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കൊന്നും ചെവികൊടുക്കാറില്ലായിരുന്നു.  പ്രതീക്ഷിക്കാതിരിക്കുമ്പോൾ അവാർഡ് കിട്ടിയാലുള്ള ഒരു സന്തോഷം വേറെ തന്നെ. അപ്പോഴേ ഇത്രയും സന്തോഷിക്കാൻ പറ്റൂ. പതിമൂന്നു വർഷമായി പിന്നണിരംഗത്തു വന്നിട്ട്. എന്റെ കൂടെ നിന്ന എല്ലാവരെയും ഈ അവസരത്തിൽ  ഓർക്കുന്നു. 

മകൻ  ഇല്ലു എന്ന ഇൽഹാൻ അർഷാക്ക് വന്നതിന്റെ ഐശ്വര്യമാണിതൊക്കെ എന്നാണ് എല്ലാവരും പറയുന്നത്. സന്തോഷം ...പറഞ്ഞാൽ തീരാത്ത സന്തോഷം...’

Tags:
  • Movies