Wednesday 23 August 2023 12:29 PM IST : By സ്വന്തം ലേഖകൻ

പാട്ടും പാടി കീ വാങ്ങി നഞ്ചിയമ്മ: പുതിയ കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയഗായിക

nanjiyamma

പുതിയ കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയഗായിക ന‍ഞ്ചിയമ്മ. കിയ സോണറ്റ് ആണ് നഞ്ചിയമ്മ സ്വന്തമാക്കിയിരിക്കുന്നത്. പാട്ടും പാടി കാറിന്റെ കീ വാങ്ങുന്ന നഞ്ചിയമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

കിയ സോണറ്റിന്റെ വിപണി വില ഏഴ് ലക്ഷം മുതല്‍ 14.89 ലക്ഷം വരെയാണ്. ആകെ 10 കളറുകളും 29 വേര്‍ഷനുകളും ആണ് കിയാ സോണറ്റിനുള്ളത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ഗായികയാണ് നഞ്ചിയമ്മ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും അവർ നേടി.