Friday 10 January 2025 11:06 AM IST

‘നിങ്ങൾക്കറിയില്ല, 55 വയസ്സായെങ്കിലും ആ ശബ്ദം ഇരുപതുകാരന്റേതാണ്’: യൂത്ത് വോയ്സ് വേണമെന്ന് കമൽ: ഞെട്ടിച്ച് ജയചന്ദ്രൻ

V R Jyothish

Chief Sub Editor

jayachandran-niram

നിറത്തിലെ അഞ്ചു പാട്ടുകളില്‍ രണ്ടെണ്ണം ബിച്ചു തിരുമലയും മൂന്നെണ്ണം ഗിരീഷ് പുത്തഞ്ചേരിയും എഴുതി. വിദ്യാസാഗര്‍ ഈണവും പകര്‍ന്നു. ‘പ്രായം നമ്മിൽ...’ എന്ന ഗാനം ഒഴിെക മറ്റു പാട്ടുകൾ ദാസേട്ടൻ തന്നെ പാടണമെന്ന കാര്യത്തിൽ വിദ്യാസാഗറിന് സംശയമൊന്നും ഉണ്ടായില്ല. ക്യാംപസിലെ അടിച്ചുപൊളി പാട്ടായ ‘പ്രായം നമ്മില്‍...’ കുറച്ചു കൂടി യൂത്തായ ഒരു ശ ബ്ദം കിട്ടിയാൽ കൂടുതല്‍ നന്നാകും എന്നായിരുന്നു വിദ്യാജിയുടെ അഭിപ്രായം. ഇതിനിടയ്ക്കാണു മറ്റൊ രു സംഭവം ചെന്നൈയിൽ വച്ച് ഉണ്ടാകുന്നത്.

ഒരു ദിവസം ചെന്നൈ വുഡ്‌ലാൻസ് ഹോട്ടലിൽ വച്ചു ഞാൻ ഗായകൻ പി.ജയചന്ദ്രനെ കാണുന്നു. ഞ ങ്ങൾ ഒരുപാടു നേരം സംസാരിച്ചു. ജയേട്ടൻ പാടിയ പല പാട്ടുകളെയും ഞാൻ പുകഴ്ത്തി. പിരിയാൻ നേരം ജയേട്ടൻ പറഞ്ഞു. ‘താങ്കൾ പറഞ്ഞതൊക്കെ ശരി. പ ക്ഷേ, താങ്കളുടെ ഒരു സിനിമയിലും എന്നെ പാടാൻ വിളിച്ചിട്ടില്ല കേട്ടോ?’

ഞാൻ ശരിക്കും വല്ലാതായി. ജയേട്ടൻ പറഞ്ഞതു ശരിയാണ്. അദ്ദേഹത്തിന്‍റെ െെകകള്‍ കൂട്ടിപ്പിടിച്ചു ഞാന്‍ പറഞ്ഞു. ‘എന്റെ അടുത്ത സിനിമയിൽ ജയേട്ടൻ പാടിയിരിക്കും. ഉറപ്പ്.’

ഈ സംഭവം ഞാൻ വിദ്യാസാഗറിനോടു പറഞ്ഞു. കുറച്ചുേനരം ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു, ‘പ്രായം നമ്മില്‍ മോഹം നൽകി.’ ജയേട്ടനെക്കൊണ്ടു പാടിക്കാം.

‘ഒരു യൂത്ത് വോയ്സ് വേണമെന്നു നിങ്ങൾ തന്നെയല്ലേ പറഞ്ഞത്?’ ഞാന്‍ സംശയം പ്രകടിപ്പിച്ചു.

‘താങ്കള്‍ക്കറിയാൻ വയ്യാത്തതു കൊണ്ടാണ് അദ്ദേഹത്തിന് അമ്പത്തിയഞ്ചു വയസ്സായെങ്കിലും ആ ശബ്ദം ഇരുപതുകാരന്റേതാണ്...’

അങ്ങനെ ജയേട്ടൻ വന്നു പാടി ആ പാട്ട് മനോഹരമാക്കി. കാലം മുന്നോട്ട് ഒാടുമ്പോഴും പ്രായമാകാൻ വിസമ്മതിക്കുന്ന ഒരു കാമുകനുണ്ട് എന്നും ജയേട്ടന്റെ സ്വരത്തിൽ. റിക്കോര്‍ഡിങ് കഴിഞ്ഞു പോകാൻ നേരം എന്നോടു പറഞ്ഞു. ‘കമലിന് അറിയുമോ കുറേനാളായി ആരും എന്നെ പാടാൻ വിളിക്കുന്നില്ല. എന്നെ ആവശ്യമില്ലെന്നു തോന്നിയതു കൊണ്ടാവും...’ പിന്നീടു സംഭവിച്ചതു ചരിത്രം. ആ ഗാനത്തിന് ജയേട്ടനു മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് കിട്ടി. ഒരുപാടു പാട്ടുകള്‍ കിട്ടി.

‘നിറം’ തെലുങ്കിൽ റീമേക്ക് െചയ്തപ്പോള്‍ മരതകമണിയായിരുന്നു സംഗീതം. അദ്ദേഹം ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന ഗാനം വിദ്യാസാഗറിനു തന്നെ നൽകി. തെലുങ്കില്‍ പാടിയതും ജയേട്ടൻ തന്നെ.