Wednesday 20 September 2023 03:14 PM IST : By സ്വന്തം ലേഖകൻ

‘പുലിമട’യിലെ മൂന്നാമത്തെ ഗാനം എത്തി, ഏറ്റെടുത്ത് ആസ്വാദകർ

joju

എ.കെ സാജന്‍–ജോജു ജോർജ് ചിത്രം ‘പുലിമട’യിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്‌സ് വിഡിയോ സോങ് എത്തി. ഫാദർ മൈക്കിൾ പനചിക്കലിന്റെ വരികൾക്ക് ഇഷാൻ ദേവ് ഈണം പകർന്ന് കെ. എസ് ചിത്രയും കെസ്റ്ററും ചേർന്ന് ആലപിച്ച ‘സ്വർഗം വിതയ്ക്കുന്ന’എന്നു തുടങ്ങുന്ന ഗാനമാണിത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘പെണ്ണിന്റെ സുഗന്ധം’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യരാജേഷും ലിജോ മോളുമാണ്.

ഐൻസ്‌റ്റീൻ മീഡിയ, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.