Wednesday 01 January 2025 11:07 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ഐറ്റം ഡാൻസുമായി റെബ മോണിക്ക ജോൺ: ‘സ്വാതി റെഡ്ഢി’ ആഘോഷമാക്കി ആസ്വാദകർ

reba

തെലുങ്കിൽ തകർപ്പൻ ഐറ്റം നമ്പരുമായി മലയാളി താരം റെബ മോണിക്ക ജോൺ. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് ഫാസ്റ്റ് നമ്പറിന് ചുവടു വച്ച് റെബ എത്തിയത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിങ് ചാർട്ടിൽ എത്തി.

കല്യാൺ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീംസ് സസിർലയോ ഈണം പകർന്ന ഗാനമാണ് ‘സ്വാതി റെഡ്ഢി’. ഭീംസും സ്വാതി റെഡ്ഢിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗാംഗുലയുടേതാണ് വരികൾ.

ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ, വിജയ് ചിത്രം ബിഗിലിലെ അനിത കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.