ADVERTISEMENT

അപകടത്തെത്തുടർന്ന് ഗായിക സയനോരയുടെ പിതാവിന്റെ കാൽ മുറിച്ചു മാറ്റേണ്ടി വന്നതിന്റെ സങ്കടത്തിലാണ് കുടുംബം. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിനു പരുക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു.

അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും എല്ലാവരും തന്റെ പിതാവിനായി പ്രാർഥിക്കണമെന്നും സയനോര സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ADVERTISEMENT

രോഗശയ്യയിൽ കഴിയുന്ന പിതാവിന്റെ അടുത്തിരുന്നു പാട്ട് പാടുന്ന തന്റെയും കുടുംബാഗങ്ങളുടെയും വിഡിയോയും ക്രിസ്മസിനോടനുബന്ധിച്ചു സയനോര പങ്കുവച്ചു. പിതാവ് കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ഗാനാലാപനത്തിൽ പങ്കുചേരുന്നുണ്ട്.

പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, ‘ഇതും കടന്നുപോകും’ എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT