ADVERTISEMENT

ദീപാവലി ആശംസകളുമായി സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ പങ്കുവച്ച കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ചായക്കപ്പ് കയ്യിൽ പിടിച്ച് ബാൽക്കണിയിൽ നിൽക്കുന്ന ചിത്രമാണ് ഗോപി സുന്ദർ പങ്കുവച്ചത്.

‘ഇതെന്റെ ഒരേയൊരു ജീവിതമാണ്. അത് എനിക്ക് പറ്റും വിധത്തിൽ ഏറ്റവും മനോഹരമായിത്തന്നെ ഞാൻ ജീവിച്ചുതീർക്കും. ഇപ്പോഴുള്ള സമയത്തിൽ മാത്രമാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ. ജീവിതം ആസ്വദിക്കൂ പ്രിയരേ..’; ഗോപി സുന്ദര്‍ കുറിച്ചു. 

ADVERTISEMENT

ഗോപി സുന്ദറിന്റെ കുറിപ്പ് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ചയായി. നിരവധി പേരാണു പ്രതികരിച്ച് എത്തിയത്. മ്യൂസിക് ഷോയുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിലാണ് ഗോപി സുന്ദര്‍ ഇപ്പോൾ. സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും അദ്ദേഹം പങ്കുവച്ചിരുന്നു. 

ADVERTISEMENT
ADVERTISEMENT