ADVERTISEMENT

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗത ഗാനമൊരുക്കി നടൻ വിനോദ് കോവൂർ. പ്രിയഗായിക കെ.എസ് ചിത്രയാണ് വിഡിയോ ആൽബം റിലീസ് ചെയ്തത്. പ്രകാശ് മാരാരുടെ വരികൾക്ക് തേജ് മെർവിനാണ് സംഗീതം പകർന്നിരിക്കുന്നത്. വിനോദ് കോവൂരാണ് ആലാപനം.

‘വന്നോ...നിങ്ങള് വന്നോളീ...കോഴിക്കോടിൻ മുറ്റത്ത്...’ എന്നാരംഭിക്കുന്ന, കോഴിക്കോടൻ ശൈലിയിലുള്ള പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ADVERTISEMENT

‘‘ഇത്തവണ കലോത്സവം കോഴിക്കോട് വച്ചാണെന്ന് അറിഞ്ഞപ്പോൾ, എന്തെങ്കിലും ക്രിയേറ്റീവായിട്ട് ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. പല ആലോചനകളും നടക്കുമ്പോഴാണ്, കലോൽസവത്തിൽ പങ്കെടുക്കാൻ വരുന്ന കുട്ടികളെ വരവേറ്റുകൊണ്ട് ഒരു പാട്ട് ചെയ്യാമെന്ന് സുഹൃത്ത് സാദിഖ് നെല്ലിയോട്ട് പറഞ്ഞത്. ഒരു കോഴിക്കോടൻ പാട്ട്. കോഴിക്കോടിന്റെ എല്ലാ നിഷ്കളങ്കതയും പൈതൃകവുമുള്ള ഒരു പാട്ട്. അങ്ങനെ പ്രകാശ് മാരാർ വരികളെഴുതി, തേജ് മെർവിൻ സംഗീതം ചെയ്തു, ഞാനതു പാടി’’. – വിനോദ് കോവൂർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT