കാലം മാറി, ആളുടെ ലുക്കേ മാറി. പക്ഷേ എത്ര കാലം കഴിഞ്ഞു പോയാലും ചാക്കോച്ചൻ മലയാളി മനസുകളിൽ പഴയ ചോക്ലേറ്റ് ഹീറോയാണ്. കുഞ്ചാക്കോ ബോബനെന്ന പ്രിയതാരത്തിന്റെ ഓരോ വിജയങ്ങളിലും സന്തോഷിക്കുന്ന ആരാധകർ അദ്ദേഹത്തിന്റെ കുടുംബത്തേയും ഹൃദയത്തോട് ചേർത്തു നിർത്തുന്നത് കാലം കണ്ടു. പ്രിയയെന്ന സുന്ദരിക്കുട്ടി ചാക്കോച്ചന്റെ ജീവിതപ്പാതിയായതും കാത്തു കാത്തിരുന്ന് അവരുടെ ജീവിതത്തിലേക്ക് ഇസഹാക്ക് എത്തിയതുമെല്ലാം മനസു നിറഞ്ഞ് പ്രേക്ഷകർ ഏറ്റെടുത്തു.
ഇപ്പോഴിതാ തന്റെ പ്രണയത്തെ ജീവിതത്തോട് ചേർത്തു നിർത്തിയതിന്റെ വാർഷികത്തിൽ ഹൃദയം നിറഞ്ഞൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ. ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട് 18 വര്‍ഷങ്ങള്‍ ആയെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. തന്റെ ജീവിതം വളരെ മനോഹരമാക്കിയതിന് ഭാര്യ പ്രിയയ്‍ക്ക് നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം. എന്നാൽ ആരാധകരുടെയെല്ലാം കണ്ണുടക്കിയത് വിവാഹ വാർഷിക പോസ്റ്റിനൊപ്പം ചാക്കോച്ചൻ പങ്കുവച്ച ചിത്രത്തിലായിരുന്നു. പഴയ വിന്റേജ് ചാക്കോച്ചന്റെ ഓർമകൾ ജനിപ്പിക്കുന്ന ചിത്രം എവിടെ നിന്ന് കിട്ടിയെന്നതായിരുന്നു പലരുടേയും ചോദ്യം. എന്നാൽ ആ ചോദ്യത്തിനെല്ലാമെല്ലാമുള്ള ഉത്തരം വനിതയുടെ അമൂല്യമായ ആർക്കൈവ്സിൽ നിന്നും ലഭിച്ചിരിക്കുകയാണ്. വനിതയുടെ അമൂല്യ ശേഖരത്തിൽ നിന്നുമുള്ള ചിത്രമാണ് അഭ്യുദയ കാംക്ഷികളിലൊരാൾ ചാക്കോച്ചന് അയച്ചു കൊടുത്തത്.
2004 ജൂലൈ 1–14 ലക്കത്തിൽ വനിത പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുള്ളതാണ് ആ ചിത്രങ്ങൾ. ‘പ്രിയേ നിനക്കൊരു ഹൃദയം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിനായി ചിത്രങ്ങള്‍ പകർത്തിയത് പഴയ വനിതയുടെ ഫൊട്ടോഗ്രാഫറും സംവിധായികനുമായ മാർട്ടിൻ പ്രക്കാട്ടും ജൂഡിൻ ബർണാഡുമാണ്. പ്രിയക്കൊപ്പമുള്ള പ്രണയ നിമിഷങ്ങൾ, വിവാഹ സ്വപ്നങ്ങൾ, ഭാവിവധുവിനെക്കുറിച്ചുള്ള ആ സങ്കൽപ്പങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ആ പഴയ വനിത അഭിമുഖത്തിൽ ചാക്കോച്ചൻ വാചാലനാകുന്നുണ്ട്.

2004ലെ ആ അഭിമുഖവും ചിത്രങ്ങളും വായനക്കാർക്കായി ഒരിക്കൽ കൂടി
1.

2.

3.

4.
