‘ഇങ്ങനെ നടന്നാൽ മതിയോ, കുടുംബവും കുട്ടികളുമൊക്കെ വേണ്ടേ...’: അതിന് സുബി നൽകിയ മറുപടി: നഷ്ടങ്ങളുടെ 2 വർഷം
കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി. ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ,

കൗണ്ടറു’കളുടെ രാജ്ഞിയായിരുന്നു സുബി സുരേഷ്. ചോദ്യം എന്തായാലും ചോദിക്കുന്നത് ആരായാലും കുറിക്കു കൊള്ളുന്ന ചിരിയുത്തരങ്ങ ൾ സുബിയുടെ പക്കൽ സദാ റെഡി.
ജീവിതസാഹചര്യങ്ങളും രോഗങ്ങളും പലവിധത്തിൽ തോൽപിക്കാൻ ശ്രമിച്ചിട്ടും അതെല്ലാം ചിരിയുടെ കൗണ്ടർ കൊണ്ടു നിഷ്പ്രഭമാക്കി സുബി സുരേഷ് തിരിച്ചുവന്നു. പക്ഷേ, ഇനി ആ ചിരി ഇല്ല. അസുഖത്തെ തുടർന്നു ചികി ത്സയിലായിരുന്ന സുബി 2023ലെ ഒരു ഫെബ്രുവരി 22നു മ്മളെ വിട്ടുപോയി. ഇനി അങ്ങേ ലോകത്തുള്ളവർക്കു സുബിയുടെ കോമഡി കേട്ടു ചിരിക്കാനേ നേരം കാണൂ.
പ്രിയപ്പെട്ടവരുടെ മനസ്സിൽ മായാത്തൊരു ചിരിച്ചിത്രമാണു സുബി. ചിരിച്ചും ചിരിപ്പിച്ചുമല്ലാതെ സുബിയെ ഓർ ക്കാനാകില്ല. ഓർമകളിൽ സുബിക്കെന്നും നൂറായുസ്സ്.
ജീവിക്കാൻ മറന്ന സ്ത്രീ : ഹരിശ്രീ മാർട്ടിൻ
സ്കിറ്റുകളിൽ എപ്പോഴും ജോടിയായി അഭിനയിച്ചതു ഞാനും സുബിയുമാണ്. ഭർത്താവും ഭാര്യയും, ഹെഡ്മാസ്റ്ററും പ്രധാന ടീച്ചറും, രാഷ്ട്രീയ നേതാവും വലംകയ്യും, തിരഞ്ഞെടുപ്പിലെ എതിർസ്ഥാനാർഥികൾ അങ്ങനെ പതിനായിരം വട്ടമെങ്കിലും ഞങ്ങൾ ജോടിയായി. സാധാരണ സ്ത്രീകൾക്കു കോമഡി സ്കിറ്റിനു കയറുമ്പോൾ കൂടെയുള്ള പുരുഷ താരങ്ങളെ പേടിയാണ്. പക്ഷേ, സുബിയോടൊപ്പം നിൽക്കുമ്പോൾ ഞങ്ങളാണു പേടിക്കുന്നത്. അത്ര എനർജിയാണവൾക്ക്. സ്റ്റേജിലേക്കു കയറും മുൻപ് ആ എനർജി നമുക്കും പകരും. ‘എന്താ മാട്ടൂസേ... നമുക്ക് അടിച്ചു പൊളിക്കണ്ടേ...’ എന്നൊരു ചോദ്യം മതി നമ്മൾ ഉഷാറാകും.
വീണ്ടും വീണ്ടും കല്യാണാലോചന
യുകെയിലോ അമേരിക്കയിലോ ഒക്കെ ഷോയ്ക്കു പോകുമ്പോൾ സുബിയോടൊപ്പം ഫോട്ടോ എടുക്കാൻ ആളുകൾ വരും. ഇതു കാണുമ്പോൾ മുതിർന്ന കാരണവരെ പോലെ ഞാൻ ചോദിക്കും, ‘ഇങ്ങനെ നടന്നാൽ മതിയോ, കുടുംബവും കുട്ടികളുമൊക്കെ വേണ്ടേ...’ എന്റെ ഭാര്യയുടെ പേരു പറഞ്ഞാണു സുബിയുടെ മറുപടി, ‘മേഴ്സി ചേച്ചിയോ പെട്ടു. എന്നെയും പെടുത്താനാണോ ശ്രമം.’
ഷോയുടെ സ്പോൺസർമാരായ വലിയ ബിസിനസുകാരെ കാണുമ്പോൾ വീണ്ടും ഞാൻ ചോദിക്കും, ‘ഒന്ന് ആലോചിച്ചാലോ. അപ്പോൾ അടുത്ത വർഷം നിനക്കു ഞങ്ങളുടെ പ്രോഗ്രാം സ്പോൺസർ ചെയ്യാമല്ലോ...’ അതെല്ലാം തമാശയാക്കി കളയുമെങ്കിലും എവിടെ ചെന്നാലും സുബിക്കു പറ്റിയ ആളെ ഞങ്ങൾ തിരയുമായിരുന്നു.
എല്ലാം വീടിനു വേണ്ടി
ജീവിക്കാൻ മറന്നു പോയ സ്ത്രീ എന്നൊരു സിനിമയുണ്ട്. അതു സുബിക്കു ചേരുന്ന വിശേഷണമാണ്. നെഗറ്റീവായി പറഞ്ഞതല്ല കേട്ടോ. മമ്മി, അനിയൻ ചക്കു, വീട്... അങ്ങനെയാണു സുബി ജീവിച്ചത്. സ്വന്തം കാര്യം നോക്കിയിട്ടേയില്ല. എത്ര ക്ഷീണിച്ചിരുന്നാലും അസുഖമായാലും സ്റ്റേജിൽ ഒട്ടും എനർജി കുറയില്ല. അങ്ങനെ അപൂർവം ആളുകളെയേ ഞാൻ കണ്ടിട്ടുള്ളൂ.
മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണു ഞാൻ, സുബി എക്സിക്യൂട്ടീവ് മെംബറും. കഴിഞ്ഞ ഓണത്തിനു മുൻപ് മീറ്റിങ്ങിനു വന്നപ്പോൾ ആശുപത്രിയിൽ ആയിരുന്നു എന്നു പറഞ്ഞിരുന്നു.
ഒരിക്കൽ സുബിയുടെ യുട്യൂബ് ചാനലിനു വേണ്ടി എ ന്നെ വിളിച്ചു. ഞാൻ നന്നായി ബീഫ് വയ്ക്കുമെന്ന് സുബിക്കറിയാം. അതു തന്നെയാണ് അവളുടെ ആവശ്യം. നേരത്തേ ലിസ്റ്റ് വാങ്ങി ബീഫും സവാളയുമൊക്കെ വാങ്ങി വച്ചു, ഞാനും വിനോദ് കെടാമംഗലവും കൂടി പാചകവും പാട്ടും തമാശയുമായി ഒരു എപ്പിസോഡ്. അവസാനം എല്ലാവരും കൂടി ഭക്ഷണം കഴിച്ചാണു പിരിഞ്ഞത്. ഇനി ആ സന്തോഷമൊന്നും ഇല്ലല്ലോ.’’