ജീവിത പങ്കാളി സിബിൻ ബെഞ്ചമിന് പിറന്നാൾ ആശംസകൾ നേർന്ന് നടി ആര്യ.
‘ഖുഷിയുടെ ഡാഡ്‌സില്ല... എന്ത് സംഭവിച്ചാലും അവസാനം ഞാൻ നിന്നിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നു. നിങ്ങളെ പോലെ ആരും ഉണ്ടാകില്ല, എന്നോടൊപ്പം എപ്പോഴും ഇങ്ങനെ നിൽക്കുന്നതിന് നന്ദി’. – സിബിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ പങ്കുവച്ച് ആര്യ കുറിച്ചു.
‘ഇന്ന് ജൂലൈ ഒന്ന്. ജീവിതത്തിൽ ഒരിക്കല്‍പോലും വിചാരിച്ചിട്ടില്ല, ഈ ദിവസം ഇങ്ങനെ ഓർത്തിരിക്കുമെന്ന്. ഇന്നെന്റെ എല്ലാമെല്ലാമായ ആളുടെ പിറന്നാളാണ്. എന്റെ പങ്കാളിയുടെ, എന്റെ ഭർത്താവിന്റെ, ലോകത്തിലെ കൂളസ്റ്റ് ആയ ഡാഡിന്റെ പിറന്നാൾ. എന്റെ ജീവിതത്തിലേക്കു കടന്നു വന്നതിനും ഖുഷിയെയും എന്നെയും ഒരു കുടുംബമായി കണ്ടതിനു നന്ദി. സ്നേഹം മാത്രം ഡാഡി’. –വിഡിയോയിൽ ആര്യ പറയുന്നു.
േമയ് മാസമാണ് സിബിനൊപ്പമുള്ള വിവാഹ നിശ്ചയ ചിത്രം പങ്കുവച്ച് തങ്ങൾ വിവാഹിതരാകുന്നുവെന്ന് ആര്യ പ്രേക്ഷകരെ അറിയിച്ചത്. ഈ വർഷം ഇവരുടെ വിവാഹം ഉണ്ടാകും.
ഡി.ജെ, അവതാരകൻ, കൊറിയോഗ്രഫർ എന്നീ നിലകളിൽ പ്രശസ്തനാണ് സിബിൻ. ആര്യയ്ക്ക് ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസ്സുകാരി ഖുഷി.സിബിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്.