Monday 06 March 2023 12:54 PM IST

'ബലികുടീരത്തിന് അരികില്‍ ഇരിക്കുമ്പോള്‍ ഒരു കാറ്റുവരും, അതിന് എന്റെ അച്ഛന്റെ പെര്‍ഫ്യൂമിന്റെ മണമാണ്': എങ്ങനെ മറക്കും മണിനാദം, വേദനകളുടെ വര്‍ഷങ്ങള്‍

V R Jyothish

Chief Sub Editor

mani-daughter

മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് 7 വര്‍ഷം. മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമാണ് ആ വേര്‍പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി. തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത കലാകാരനായിരുന്നു അദ്ദേഹം. സ്വന്തം ശൈലിയിലും വേറിട്ട അഭിനയത്തിലൂടെയും ചിരിയിലൂടെയും മലയാളിയുടെ പ്രിയങ്കരനായി മാറാന്‍ മണിക്ക് പെട്ടെന്നു കഴിഞ്ഞു. മരണം മണിയെ മറച്ചു കളഞ്ഞെങ്കിലും ആരാധകരുടെ മനസ്സില്‍ ആ മണികിലുക്കം ഒരിക്കലും നിലയ്ക്കുന്നില്ല. ആരവങ്ങളും പാട്ടുകളും ചേക്കേറിയ മണിക്കൂട്ടിന്റെ മുറ്റമായ പാഡി എന്നേ ഉറങ്ങി. സ്വപ്നങ്ങള്‍ ചേര്‍ത്തുവച്ച് മണി ഒരുക്കിയ മണിക്കൂടാരത്തില്‍ പ്രിയതമ നിമ്മിയും അമ്മുക്കുട്ടി എന്നു വിളിക്കുന്ന മണിയുടെ മകള്‍ ലക്ഷ്മിയും മാത്രം.

ഒന്നാം ചരമ വാര്‍ഷികത്തില്‍ ശ്രീലക്ഷ്മി വനിതയോടൊപ്പം പങ്കുവച്ചു, നിറയെ ചിരിയും തീരാത്ത നൊമ്പരവുമായി മാറിയ അച്ഛന്റെ പൊന്നോര്‍മകള്‍...

മാര്‍ച്ച് 15 -2017 ല്‍ പുറത്തിറങ്ങിയ വനിതയിലെ ലേഖനം വായിക്കാം.

അമ്മൂ..എന്ന് നീട്ടിയുള്ള വിളി. ലോകത്തുള്ള മലയാളികൾക്കെല്ലാം സുപരിചിത മായ ആ ചിരി, ഇടവേളയില്ലാതെയുള്ള പാട്ട്, കിളി കൂടൊരുക്കുന്നതുപോ ലെയുള്ള കരുതൽ, സ്നേഹം, വീടിനുള്ളിലെപ്പോഴും നിറം കൊണ്ടും സ്വരം കൊണ്ടും വിരുന്നൊരുക്കുന്ന അച്ഛൻ.\

റംലോകം അറിയാത്ത ഒരു മനുഷ്യനുണ്ടായിരുന്നു കലാഭവൻ മണിയെന്ന കലാകാര നിൽ. ഒരച്ഛനും മകളെ ഇതുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരു ഭർത്താവും ഭാര്യയെ ഇ തുപോലെ സ്നേഹിച്ചിട്ടുണ്ടാകില്ല. ഒരാളും തന്റെ സഹോദരങ്ങളെ ഇങ്ങനെ സ്നേഹിച്ചിട്ടു ണ്ടാകില്ല. ഒരാളും തന്റെ കൂട്ടുകാരെ നാട്ടുകാരെ ഇങ്ങനെ സ്േനഹിച്ചിട്ടുണ്ടാകില്ല, എന്റെ അച്ഛനല്ലാതെ. നിങ്ങൾ അറിയുന്ന കലാഭവൻ മണിയല്ലാതെ.

അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ, ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പ രീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു; ‘അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോൻ’ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’

അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല. മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു. ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ൈധര്യം വേണം, കാര്യപ്രാപ്തി വേ ണം, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി ന ടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എ ന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.

നാട്ടിലെത്തിയാൽ അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ഞാനായിരുന്നു. ചിലരു പറയുന്നതു കേട്ടിട്ടുണ്ട് മണിക്ക് കുടുംബത്തെക്കാൾ ഇഷ്ടം കൂട്ടുകാരെയാെണന്ന്. എനിക്ക് ഒരി ക്കലും തോന്നിയിട്ടില്ല അങ്ങനെ. കുടുംബം കഴിഞ്ഞേയുള്ളു അച്ഛന് എന്തും.

വീട്ടിൽ വന്നാൽ അച്ഛൻ എപ്പോഴും പാട്ടായിരിക്കും. ഒ ന്നുകിൽ പാട്ടുപാടും. അല്ലെങ്കിൽ പാട്ടുകേൾക്കും. വീട്ടിൽ അ ച്ഛൻ കൂടുതലും കേട്ടിരുന്നത് ഗസലുകളായിരുന്നു. ഉംബായിയുെട ഗസലുകൾ വലിയ ഇഷ്ടമായിരുന്നു. ഹിന്ദി പാട്ടുകളോട് അച്ഛന് ഒട്ടും താത്പര്യമില്ലായിരുന്നു. ഹിന്ദിയോ ടും താൽപര്യമില്ലായിരുന്നു. സ്കൂളിൽ ഹിന്ദിയാണ് പലപ്പോഴും തന്നെ തോൽപ്പിച്ചതെന്നും അച്ഛൻ പറയുമായിരുന്നു. അ ച്ഛൻ ഹിന്ദി പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടേയില്ല.

ചാലക്കുടിയില്ലാതെ അച്ഛന് ഒന്നുമുണ്ടായിരുന്നില്ല. അ തുപോലെ തന്നെ ചാലക്കുടിക്കാരും. അച്ഛൻ വരുന്ന ദിവസങ്ങളിലൊക്കെ കൂട്ടുകാർക്ക് ഉത്സവമായിരിക്കും. ഇപ്പോൾ ആളനക്കം പോലുമില്ല. കണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞതേയുള്ളു. അച്ഛൻ ഇല്ലാത്ത രണ്ടാമത്തെ ഉത്സവം. അച്ഛനുണ്ടായിരുന്നപ്പോൾ ചേനത്തുനാട്ടിൽ നിന്ന് താലം പോകുമായിരുന്നു. മണിത്താലം എന്നാണു ആൾക്കാരൊക്കെ പറഞ്ഞിരുന്നത്. അത്രയ്ക്കും ആഘോഷമായിട്ടായിരുന്നു ആ താലം പോകുന്നത്. രണ്ടു കൊല്ലമായി ചേനത്തുനാട്ടിൽ നി ന്ന് താലം പോയിട്ട്. ഒന്നിനും ഒരു ഉത്സാഹമില്ലെന്നാണ് അ ച്ഛന്റെ കൂട്ടുകാരൊക്കെ പറയുന്നത്.

അച്ഛൻ എന്റെ ഗുരു

അച്ഛൻ വീട്ടിലും പാട്ടുകാരനായിരുന്നതുകൊണ്ടാകും കു ഞ്ഞായിരുന്നപ്പോഴേ ഞാനും പാടുമായിരുന്നു. അച്ഛൻ ത ന്നെയാണ് എന്റെ സംഗീത ഗുരു. അച്ഛന് ഏെറ ഇഷ്ടമു ള്ള രണ്ടു പാട്ടുകളായിരുന്നു ‘മിന്നാ... മിനുങ്ങേ.... മിന്നും മി നുങ്ങേ....എന്നതും  ‘തീരം ഉറങ്ങി... തിരകൾ ഉറങ്ങി...’ എന്ന പാട്ടും. ഈ രണ്ടുപാട്ടുകളും അച്ഛനാണ് എന്നെ പാടി പഠിപ്പിച്ചത്. ഒരുപാടു വേദികളിൽ ഞാൻ ഈ രണ്ടുപാട്ടും പാടിയിട്ടുണ്ട്. മത്സരങ്ങളിൽ എനിക്ക് ഒരുപാടു സമ്മാനവും കിട്ടിയിട്ടുണ്ട്. അച്ഛന്റെ ഇഷ്ടപ്പെട്ട പാട്ടുകൾ തന്നെയാണ് എന്റെയും ഇഷ്ടപ്പെട്ട പാട്ടുകൾ.

അച്ഛൻ അറിയാതെയാണ് ഞാൻ മിമിക്രി അവതരിപ്പി ച്ചു തുടങ്ങിയത്. ആദ്യമൊക്കെ വീട്ടിൽ മാത്രമായിരുന്നു മി മിക്രി. അച്ഛന്റെ പഴയ കസറ്റുകൾ കണ്ട് അനുകരിക്കുക യായിരുന്നു ചെയ്തിരുന്നത്. ഒരിക്കൽ അച്ഛൻ അത് കണ്ടു പിടിച്ചു. എന്നോട് മിമിക്രി അവതരിപ്പിക്കാൻ പറഞ്ഞു. ഞാ ൻ അവതരിപ്പിച്ചപ്പോൾ അച്ഛൻ ഭയങ്കര ചിരി. െതറ്റുകൾ തിരുത്തി  പറഞ്ഞുതന്നു. വി.എസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയുമൊക്കെ ഞാൻ അനുകരിക്കും. അച്ഛന് ഏറ്റവും ഇഷ്ടം ഞാൻ ഇന്നസെന്റിനെ അനുകരിക്കുന്നതായിരുന്നു. നല്ല ഒറിജിനാലിറ്റിയുണ്ടെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു. ഒരു വേദിയിൽ ചെന്നാൽ ഞാൻ കലാഭവൻ മണിയുെട മകളാെണന്ന് അറിഞ്ഞാൽ എന്നോട് പാടാനും മിമിക്രി അവതരിപ്പിക്കാനുമൊക്കെ പറയും. ഒരുനിമിഷം ഞാൻ മനസ്സിൽ അച്ഛനെ നമസ്കരിച്ച് പാടും.

ഇതിനിടയിൽ ഞാൻ രണ്ടു സി.ഡി. കളിൽ പാടിയിരുന്നു. ര ണ്ടു ഭക്തിഗാനങ്ങളും ഒരു നാടൻപാട്ടും. അയ്യപ്പനെക്കുറിച്ചും മുത്തപ്പനെക്കുറിച്ചുമുള്ള ഭക്തിഗാനങ്ങളാണു പാടിയത്. പി ന്നെ, പുഞ്ചവരമ്പത്തേ.... എന്നു തുടങ്ങുന്ന നാടൻ പാട്ടും. അ ച്ഛന്റെ ഓർമയ്ക്കായി പാട്ടും മിമിക്രിയുമൊക്കെ തുടർന്നു കൊണ്ടുപോകണമെന്നാണ് എന്റെ ആഗ്രഹം. അച്ഛൻ മരിച്ച് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു പത്താംക്ലാസ് പരീക്ഷ. അച്ഛന് എന്താണു സംഭവിച്ചത് എന്ന് എനിക്ക് ഉൾക്കൊള്ളാനായില്ല. കുറേ ആൾക്കാർ, ബഹളം അതൊക്കെ ബോധമില്ലാത്തതുപോലെ ഞാൻ കാണുകയായിരുന്നു. പിന്നീടാണ് യാഥാർഥ്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങിയത്. എങ്കിലും അച്ഛൻ ലൊക്കേഷനിലേക്കു പോയി എന്നു തന്നെ ഞാൻ വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചാണ് ഞാൻ പരീക്ഷ എഴുതി യത്. നല്ല മാർക്കു കിട്ടി. ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂ ളിൽ പ്ലസ്ടു വിദ്യാർഥിനിയാണു ഞാൻ. അച്ഛനു കൊടുത്ത വാക്കു പാലിക്കണം. അതുകൊണ്ടു പഠനത്തിലാണ് എന്റെ ശ്രദ്ധ മുഴുവൻ.

അച്ഛൻ മരിച്ചതിനുശേഷം അമ്മ വീടിനു പുറത്തിറങ്ങാറില്ല. അച്ഛൻ ഉണ്ടായിരുന്നപ്പോഴും അച്ഛനോടൊപ്പമല്ലാതെ അമ്മ വീടിനു പുറത്ത് പോകാറുണ്ടായിരുന്നില്ല. അമ്മയുെട സപ്പോർട്ടാണ് എന്റെ ബലം. ഇടയ്ക്കിടയ്ക്ക് ഞങ്ങളെയും കൊണ്ട് അച്ഛൻ യാത്ര പോകാറുണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവരും കാണും ആ യാത്രയിൽ. അച്ഛന് അതാണ് ഇഷ്ടം. അങ്ങനെയൊരിക്കൽ ഞങ്ങൾ വയനാടു പോയി. മുത്തങ്ങയിലാണു രാത്രി താമസിച്ചത്. കുന്നിനു മുകളിലുള്ള ബംഗ്ലാവായിരുന്നു അത്. രാത്രി പുലി ഇറങ്ങാറുണ്ടെന്ന് അ വിടെയുള്ളവർ പറഞ്ഞു. ചൂടുകാലമായിരുന്നു അത്. രാത്രി ഞങ്ങൾ കിടന്ന മുറിയിൽ വലിയ ജനാലയുണ്ട്. പക്ഷേ അഴിക ളില്ല. ചൂടു കാരണം അച്ഛൻ ജനാല തുറന്നിട്ടു. അതുവഴി പു ലി വരും എന്നു ഞങ്ങൾ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു; ഏയ് പുലിയൊന്നും വരില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കേൾക്കുന്നത് പുലി അമറുന്ന ശബ്ദമാണ്. ‘നിങ്ങൾക്ക് പേടി യുണ്ടല്ലേ... എനിക്ക് പേടിയില്ല എന്നു പറഞ്ഞ് അച്ഛൻ ജ നാല അടച്ചു. ഇതായിരുന്നു അച്ഛന്റെ സ്വഭാവം. എന്തിലും ഏതിലും അച്ഛൻ തമാശ കണ്ടെത്തും. അത് എത്ര ദുഃഖമുള്ള കാര്യമായാലും.

കുട്ടിക്കാലത്ത് വയറു നിറയെ ആഹാരം കഴിക്കാനുള്ള യോഗം അച്ഛന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ൈദവത്തെ കരുതും പോലെയാണ് അച്ഛൻ ആഹാരത്തെ കരുതിയിരുന്നത്. ഞങ്ങൾ ആരെങ്കിലും ആഹാരം ബാക്കി വച്ചാൽ അച്ഛൻ ശകാരിക്കാനൊന്നും നിൽക്കില്ല. ഇങ്ങനെ ഒരു പാട്ടു പാട്ടും; ‘ഉമ്പായി കുച്ചാണ്ട്.... പ്രാണൻ കത്തണ്‌മ്മാ.... വാഴല പൊട്ടിച്ച്... പാപ്പണ്ടാക്കണ്‌മ്മാ...’

ആ പാട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട്. പിന്നീട് ആർക്കും ആ ഹാരം ബാക്കി വയ്ക്കാനൊന്നും തോന്നില്ല. അച്ഛൻ ന ല്ലൊരു പാചകക്കാരനായിരുന്നു. അച്ഛൻ വെറുതെ ചോറെ ടുത്ത് ഉരുളയാക്കി തന്നാൽ പോലും അതിന് പ്രത്യേകമായൊ രു രുചിയുണ്ടാകും. അച്ഛൻ വീട്ടിലുള്ള ദിവസം ഒരു പാത്ര ത്തിൽ നിന്നായിരുന്നു ഞങ്ങൾ ആഹാരം കഴിച്ചിരുന്നത്. കുടുംബത്തിൽ എന്ത് വിശേഷമുണ്ടെങ്കിലും അച്ഛന്റെ പ്ര ത്യേക പാചകമുണ്ടാകും. നല്ല ൈകപുണ്യമായിരുന്നു അ ച്ഛന്. ആ കൈപുണ്യം അറിഞ്ഞവർ പിന്നെ ഒരിക്കലും ആ രുചി മറക്കില്ല.

എനിക്ക് ഇഷ്ടപ്പെട്ട മാമ്പഴക്കൂട്ടാൻ അച്ഛൻ ഉണ്ടാക്കിത്തരുമായിരുന്നു. അച്ഛന്റെ സ്പെഷൽ ഐറ്റം ആണത്. മാമ്പഴമെന്ന് പറയുമെങ്കിലും പച്ചമാങ്ങയും സവാളയും കൂടിച്ചേർന്ന ഒരു കറിയാണ്. അത് മാത്രം മതി ഊണു കഴിക്കാൻ. അത്രയ്ക്കും രുചിയായിരുന്നു.

അച്ഛൻ മരിച്ചതിനുശേഷം ഞങ്ങളുടെ വീട്ടിൽ നോ ൺ വെജ് പാചകം ചെയ്യാറില്ല. ഞാനും അമ്മയും നോൺവെജ് കഴിക്കാറുമില്ല. വീടിനോടു ചേർന്ന് ഇപ്പോഴൊരു സർപ്പക്കാവുണ്ട്. പാമ്പുമേക്കാവിലെ തിരുമേനിമാർ വന്നാണ് പൂജ. അ തിനടുത്താണ് അച്ഛന്റെ കുടീരം. സർപ്പക്കാവ് നേരത്തെ അവിെട ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാലാകാലങ്ങ ളായി അത് മണ്ണിനടിയിൽ മറഞ്ഞുകിടക്കുകയായിരുന്നു. ഇ പ്പോഴാണ് അത് വെളിച്ചത്തു കൊണ്ടു വന്നത്. അച്ഛൻ നല്ല ദൈവവിശ്വാസിയായിരുന്നു.

അച്ഛൻ നന്നായി പടം വരയ്ക്കുമായിരുന്നു. അത് അധികമാർക്കും അറിഞ്ഞുകൂടാ ഞങ്ങൾ വീട്ടിലുള്ളവർക്കല്ലാതെ. അച്ഛന്റെ പടത്തിന് നല്ല ഒറിജിനാലിറ്റിയുണ്ടായിരുന്നു. ഒ രാൾ തൊട്ടുമുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും ആ പടങ്ങൾ കണ്ടാൽ. ഒഴിവുവേളകളിലായിരുന്നു അച്ഛന്റെ ഈ കലാപ്രവർത്തനം. സിനിമയിൽ എല്ലാവർക്കും തിരക്കാണല്ലോ? അതുകൊണ്ടാകും ആരും വിളിക്കാറൊന്നുമില്ല. ദിലീപ് അങ്കിൾ ഇടയ്ക്കിടയ്ക്ക് വിളിക്കും. അതൊരു വലിയ ആശ്വാസമാണ്. ഒരു ദിവസം അദ്ദേഹം വീട്ടിൽ വന്നിരുന്നു. എന്നോട് കുറേ സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചിട്ടാണ് പോയത്. അച്ഛന്റെ കുടീരം കാണാൻ ദിവസവും ആൾക്കാരു വരുന്നുണ്ട്. മി ക്കപേരും സകുടുംബമാണു വരുന്നത്. വരുന്നവരെയെല്ലാം കാ ണാനോ സംസാരിക്കാനോ ഞങ്ങൾക്ക് കഴിയാറില്ല.

അച്ഛൻ കൂടെക്കൂടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു; അഹങ്കാരമാണ് നമ്മുടെ ഒന്നാം ന മ്പർ ശത്രു. അഹങ്കാരമില്ലാതെ വളരണം. അതൊക്കെ വലിയ പാഠങ്ങളാണ്. അച്ഛൻ പഠിപ്പിച്ചത്. പലതും പാട്ടിലൂടെ പറഞ്ഞു തന്ന അച്ഛൻ ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് പാടുമായിരുന്നു. ‘മിന്നാ... മിനുങ്ങേ.... മിന്നും മിനുങ്ങേ.... എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ... പേടിയാവില്ലേ.... കൂട്ടിനു ഞാനും വന്നോട്ടെ.....’

അതുപോലെ അച്ഛന് ഇഷ്ടമായിരുന്നു ആ പാട്ട്. ഇപ്പോഴും എവിടെയെങ്കിലും അത് കേൾക്കുമ്പോൾ അറിയാ തെ കണ്ണുനിറയും. ഞാൻ വെറുതെ ആകാശത്തു നോക്കും. മരിച്ചുപോയവർ നക്ഷത്രങ്ങളായി ജനിക്കും എന്നല്ലേ വി ശ്വാസം. ഏതു നക്ഷത്രമായിരിക്കും എന്റെ അച്ഛൻ. ഞാൻ അമ്മയോടു ചോദിക്കും. ബന്ധുക്കളോടും ചോദിക്കും. അ പ്പോൾ അമ്മ കരയും. വർഷം ഒന്നു കഴിഞ്ഞെങ്കിലും ആരെ ങ്കിലും മണിയെന്നു പറഞ്ഞാൽ തന്നെ അമ്മയുെട കണ്ണുക ൾ നിറയും. എന്തിനായിരുന്നു എന്റെ പൊന്നച്ഛാ ഇത്ര തിടു ക്കം. എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ എന്തോ?

ഇവിടുത്തെ കാറ്റിലുണ്ട് അച്ഛൻ

കാറ്റു വീശുമ്പോൾ, മുറിക്കുളളിൽ അച്ഛന്റെ ചിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തോന്നും. അച്ഛൻ എങ്ങും പോയി ട്ടില്ല. ഇവിടെ തന്നെ ഉണ്ട്, എന്റെ അച്ഛൻ. അച്ഛന്റെ ബ ലികുടീരത്തിനടുത്തിരിക്കുമ്പോൾ ഒരു പ്രത്യേകതരം കാറ്റു വ രും. ആ കാറ്റിന് അച്ഛന്റെ മണമായിരിക്കും. അച്ഛന് പെ ർഫ്യൂമുകൾ വളരെ ഇഷ്ടമായിരുന്നു. അച്ഛൻ അടുത്തു വ രുമ്പോൾ നല്ല മണമായിരിക്കും. ആ മണമാണ് ചില സമയ ത്തെ കാറ്റിന്.

കേൾക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം. എ ങ്കിലും സത്യമാണ് ഞങ്ങൾ ഇപ്പോഴും അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്. ചിലപ്പോൾ ചിരി കേൾക്കും. ചിലപ്പോൾ ഞങ്ങളെ പേരെടുത്ത് വിളിക്കും. ഞങ്ങൾ വിളി കേൾക്കും. അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ ഞങ്ങളെ വിളിക്കു ന്നത്. എപ്പോഴും അച്ഛൻ പിന്നിലുണ്ട് എന്ന് ഉറപ്പാണ്. കാ റ്റായും ചിരിയായും സ്വരമായുമൊക്കെ അച്ഛൻ ഞങ്ങളോടൊപ്പമുണ്ട്.

അച്ഛനെ സ്വപ്നം കാണാറുണ്ട് പലപ്പോഴും. ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വീട്ടിൽ തിരിച്ചുവരുന്നതായാണ് പല സ്വ പ്നങ്ങളും അവസാനിക്കുന്നത്.ഞാൻ കിടക്കുന്ന മുറി നി റയെ അച്ഛന്റെ പടങ്ങളാണ്. അച്ഛന്റെ ചിരി നിറഞ്ഞ മു ഖം കണി കണ്ടാണ് ഞാൻ ഉണരാറുള്ളത്. കുളി കഴിഞ്ഞാ ൽ അച്ഛന്റെ കുടീരത്തിൽ വിളക്കു കത്തിച്ച് തൊഴുതിട്ടേ സ്കൂളിൽ പോകാറുള്ളു. ൈവകുന്നേരം തിരിച്ചുവന്ന് ചന്ദന ത്തിരി കത്തിച്ചിട്ടേ ഞാൻ പഠിക്കാനിരിക്കൂ. അതൊരു നിഷ്ഠ യാണ് കഴിഞ്ഞ ഒരു വർഷമായി. അച്ഛന് എന്തു സംഭവിച്ചു എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഞങ്ങൾക്ക് എങ്ങനെ അച്ഛ നെ നഷ്ടമായി എന്നും അറിഞ്ഞുകൂടാ.

‘കലാഭവൻ മണിയില്ലാത്ത ചാലക്കുടി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്’എന്നൊരു തമാശ ആരോ പറഞ്ഞു. ആ തമാശ കേട്ടാൽ ഏറ്റവും കൂടുതൽ ചിരിക്കുക അച്ഛനായിരിക്കുമെന്നു ഞങ്ങൾക്കറിയാം. ’ അച്ഛൻ പോയിട്ട് ഒരു വർഷമായി എന്നൊന്നും തോന്നുന്നില്ല. ലൊക്കേഷനിലേക്കു പോയതുപോ ലെയാണ് തോന്നുന്നത്. അച്ഛൻ ഇനി ഒരിക്കലും വരില്ലെന്ന് കരുതാൻ ഞങ്ങൾക്കാവില്ല. അത്രയ്ക്കും സാധുവായ മനുഷ്യനായിരുന്നു. എന്റെ അച്ഛൻ.