Tuesday 12 February 2019 11:41 AM IST : By ചൈത്ര ലക്ഷ്മി

നീ പകർന്ന പുഞ്ചിരി...

JIshnu.jpg.image.784.410

ഇരുവശത്തും പച്ചപ്പ് നിറഞ്ഞ വഴിയുടെ ഒരരികിൽ ആ വീട്. വേനൽക്കാറ്റിന്റെ തലോടലിലും മുറ്റത്തെ പേരമരത്തിന്റെ ഇലകളിൽ ശാന്തത. കണ്ണീർപ്പാടുള്ള ആ വീട് നിശബ്ദതയണിഞ്ഞു നിൽക്കുന്നു. ‘ െകാച്ചിയുടെ നഗരത്തിരക്കിൽ  നിന്നു ബഹളങ്ങളുമൊന്നുമില്ലാത്ത കോടനാടേക്കു താമസം മാറി. ശുദ്ധവായുവും ഗ്രാമപ്രദേശത്തിന്റെ സൗന്ദര്യമുള്ള ഇടം. ഇങ്ങനെയൊരിടത്തു താമസിക്കണമെന്ന് എന്നും ഞാൻ മോഹിച്ചിരുന്നു’

പുതിയ വാടക വീടിനെക്കുറിച്ചു ഡിസംബറിൽ ജിഷ്ണു അയച്ച മെസേജിൽ പ്രതീക്ഷയും സന്തോഷവും നിറഞ്ഞു നിന്നിരുന്നു. ആ സുന്ദരമായ വീടാണിത്. അവിെട ജിഷ്ണുവിന്റെ ഭാര്യ ധന്യ രാജന്‍, അച്ഛൻ രാഘവന്‍, അമ്മ േശാഭ, അനിയത്തി ജ്യോത്സ്ന... അകാലത്തിലെത്തിയ മരണം അടർത്തി െയടുത്തത് ഈ കുടുംബത്തിന്റെ വെളിച്ചത്തെയാണ്. കണ്ണീരടക്കി പുഞ്ചിരിക്കണമെന്നു പറയാറുള്ള ജിഷ്ണുവിന്റെ ഓർമകളാണ് അവരുെട ഹൃദയത്തുടിപ്പുകളിൽ.

പറയുക മാത്രമല്ല, ജീവിതത്തിലും എപ്പോഴും ജിഷ്ണു പുഞ്ചിരിച്ചിട്ടേയുള്ളു. രോഗം തീവ്രമായി വേദനിപ്പിച്ചപ്പോഴും ജിഷ്ണു ഫെയ്സ്ബുക്കില്‍ എഴുതി:

െപാസിറ്റീവായിരിക്കുന്നതും എപ്പോഴും പുഞ്ചിരിക്കുന്നതും ഒത്തിരി വ്യത്യാസമുണ്ടാക്കും. എെന്‍റ രണ്ടാമത്തെ വീടായ െഎസിയുവില്‍ ആണ് ഞാനിപ്പോള്‍. േഡാക്ടര്‍ റൗണ്ട്സിെനത്തിയപ്പോള്‍ ഉറക്കമുണര്‍ന്ന ഞാന്‍ അദ്ദേഹത്തെ േനാക്കി പുഞ്ചിരിച്ചു. എപ്പോഴും ചിരിക്കുന്ന ആളാണ് അദ്ദേഹം. പുഞ്ചിരിക്കുന്ന േരാഗിെയ കാണുന്നതു സന്തോഷം നല്‍കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കാണുന്നവരിേലക്ക് എനർജി പകരുന്ന മാന്ത്രികതയുണ്ട് പുഞ്ചിരിക്ക്. ഞാനിപ്പോൾ കൂടുതൽ പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്..

ൈധര്യമായിരുന്നു ജിഷ്ണു

ധന്യയുെട കണ്ണുകളിലിപ്പോഴുമുണ്ട് ആ പുഞ്ചിരി.‘‘ജിഷ്ണു കൂടെയില്ലെന്നു വിശ്വസിക്കാനാകുന്നില്ല.  അസുഖം ബാധിച്ചപ്പോഴും എക്സ്ട്രീംലി സ്ട്രോങ് ആയിരുന്നു. രോഗം മാറുമെന്നു തന്നെയായിരുന്നു ഞങ്ങളുെട വിശ്വാസം. ‘എനിക്കു സുഖമാകും. കാൻസറിനെ ഞാൻ െപാരുതിത്തോൽപ്പിക്കും’ എന്നാണ്  എപ്പോഴും പറയുക. കൂടെയുള്ള ആൾ തളരുമ്പോഴല്ലേ നമ്മളും തളരുക. ജിഷ്ണു ഇത്ര കരുത്തോെട നിൽക്കുമ്പോൾ ഞാനെങ്ങനെയാണു തളരുക. എന്റെ ൈധര്യം ജിഷ്ണുവായിരുന്നു. ആ സാമീപ്യം തരുന്നത് ഒരിക്കലും പിരിയില്ലെന്ന ഉറപ്പായിരുന്നു.

ആരോഗ്യ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ആളായിരുന്നു. ദു:ശീലങ്ങൾ ഒന്നുമില്ല. പുകവലിക്കാൻ േപാലും അറിയില്ല. സിനിമയ്ക്കു വേണ്ടി പുകവലി പഠിപ്പിക്കാ ൻ ശ്രമിച്ചു പലരും പരാജയപ്പെട്ടിട്ടുണ്ട്. മദ്യപാനം തീരെയില്ല. ദിവസവും വേവിക്കാത്ത പച്ചക്കറികളും പഴവർഗങ്ങളും കഴി ക്കുമായിരുന്നു. നീന്തലും വ്യായാമവും ഒക്കെ പതിവായിരുന്നു. ഫിറ്റ്െനസ് േവണമെന്ന് എപ്പോഴും പറയും. അതുെകാണ്ട് അസുഖത്തെക്കുറിച്ചു േകട്ടപ്പോള്‍ അടുത്തറിയാവുന്നവ  ര്‍ക്കെല്ലാം അദ്ഭുതമായിരുന്നു. ‘ജിഷ്ണുവിനു സൂക്കേടോ?’ എന്നാണ് അവരെല്ലാം േചാദിച്ചത്..’ ധന്യയുടെ സ്വരം കണ്ണീരി ൽ മുറിഞ്ഞു. വാക്കുകൾ ശബ്ദമാവാതെ തേങ്ങലായി.

jishnu-raghavan.jpg.image.784.410വീട്ടിലെ പ്രിയപ്പെട്ട കുട്ടി

ജീവിതത്തെ ഒരുപാടു സ്േനഹിച്ചിരുന്ന ആളായിരുന്നു ജിഷ്ണു. അഭിനയം, യാത്ര, കുടുംബം, കൂട്ടുകാര്‍, ഫാഷന്‍, ഫൂ ഡ്... തിരക്കുകള്‍ വിട്ട് വീട്ടിലെത്തുമ്പോള്‍ െകാച്ചുകുട്ടിയാകും. അനിയത്തിയോെടാപ്പം കളിച്ചു ചിരിച്ച്, അമ്മയുടെ പിന്നിൽ നിന്നു മാറാതെ, അച്ഛന്റെ ഓമനയായ കുട്ടി. അച്ഛനെക്കുറിച്ച് ഒരിക്കല്‍ ജിഷ്ണു എഴുതി.

താങ്ങ് ആവശ്യമുള്ളപ്പോള്‍ ഒരു തൂണു പോെല, കരുതല്‍ വേണ്ടപ്പോൾ ഒരു മതിൽ പോലെ എന്നും ഒപ്പമുണ്ടായിരുന്നു അച്ഛൻ. സ്വന്തം ജീവിതത്തിലൂെട അദ്ദേഹം പകര്‍ന്നു നല്‍കിയ മൂല്യങ്ങളാണ് എെന്‍റ ജീവിതത്തെ ഇത്ര സുന്ദരമാക്കിയത്.  ഞായറാഴ്ചകളില്‍ െചന്നെയിെല തെരുവുകളിലൂെട നടക്കാന്‍ പോകാറുണ്ടായിരുന്നു ഞങ്ങള്‍. മസാലദോശ, േഗാലി സോഡ, ബദാം മില്‍ക്, സിനിമകള്‍... ജീവിതത്തിെല ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍. ആ യാത്രകളാണ് എന്നെ ഒരു യഥാര്‍ത്ഥ യാത്രികനാകാന്‍ സഹായിച്ചത്.

രാഘവൻ എന്ന അച്ഛന്റെ ഓർമകളിലുമുണ്ട് മകന്റെ കൈ പിടിച്ചു നടന്ന ആ നാളുകള്‍. ‘‘കല്യാണത്തിനു ശേഷം അഞ്ചു വർഷം കഴിഞ്ഞാണു മോൻ ജനിച്ചത്. േശാഭ പൂർണ ഗ ര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു ദിവസം അവളേയും കൂട്ടി പറശ്ശിനിക്കടവ് കുന്നിന്‍ മുകളിലൂടെ നടക്കാന്‍ ഇറങ്ങി. അവിടെ നിന്നു നോക്കിയാൽ പുഴ കാണാം. കടവ് കാണാം. പതിവിലും കൂടുതൽ ദൂരം ഞങ്ങൾ നടന്നു. സന്ധ്യയ്ക്കുള്ള തീവണ്ടിയിൽ ഞാൻ  ഷൂട്ടിങ്ങിനു വേണ്ടി െകാല്ലത്തേക്കു പോന്നതിനു ശേഷമാണു പേറ്റുനോവ് തുടങ്ങിയത്. ഞങ്ങളുടെ കൈകളിലേക്ക് ജിഷ്ണുവെത്തിയ ദിവസം.   

പിന്നീട് ചെന്നൈയിലായിരുന്നു ഞങ്ങളുെട ജീവിതം. മോന്  അഞ്ചു വയസ്സുള്ളപ്പോഴാണു ജ്യോത്സ്ന ജനിച്ചത്. കുട്ടിക്കാലത്ത് ആളുകളോട് ഇടപഴകാൻ മടിയുള്ള നാണംകുണുങ്ങിയായിരുന്നു. എന്റെ തന്നെ കൊച്ചു പതിപ്പ്. അവന്  അഞ്ചു വയസ്സുള്ളപ്പോഴാണ്. ഞാൻ ‘കിളിപ്പാട്ട്’ സംവിധാനം െചയ്യുന്നത്. ഷൂട്ടിങ് തുടങ്ങാനിരുന്നതിെന്‍റ തലേന്ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. അതോെട ആകെ പ്രശ്നമായി. രണ്ടു ദിവസം വൈകിയാണ് എല്ലാവർക്കും എത്താൻ കഴിഞ്ഞത്. അപ്പോഴും ബാലതാരമായി അഭിനയിക്കേണ്ട കുട്ടിക്ക് വരാന്‍ പറ്റിയില്ല. ജിഷ്ണു അമ്മയോടു പറഞ്ഞു. ‘ഞാനുണ്ടല്ലോ. ഞാൻ അഭിനയിക്കാമല്ലോ’ എന്ന്. അങ്ങനെ േമാന്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. അവനിൽ ഒരു കലയുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നത് അന്നാണ്. പിന്നീട് ധാരാളം അവസരങ്ങൾ വന്നെങ്കിലും കൂടെ  പോകാൻ ആളില്ലെന്നതുകൊണ്ട് എല്ലാം വേണ്ടെന്നു വച്ചു.  

ജിഷ്ണു പത്താം ക്ലാസിലെത്തിയപ്പോള്‍ ഞങ്ങൾ തിരുവനന്തപുരത്തേക്കു താമസം മാറി. ഭാരതീയ വിദ്യാഭവൻ സ്കൂളിൽ കലാപരിപാടികളിലും പ്രസംഗത്തിലുമൊക്കെ പങ്കെടുത്തു തുടങ്ങിയതോെട പഴയ നാണം കുണുങ്ങി സ്വഭാവം മാറി. ബെസ്റ്റ് ഒൗട്ട്ഗോയിങ് സ്റ്റുഡന്റായിരുന്നു ജിഷ്ണു.

സിനിമാലോകത്തേക്ക്

എൻജിനീയറിങ് പഠനത്തിനു ശേഷം ക്യാംപസ് സെലക്‌ഷൻ വഴി ജിഷ്ണുവിനു ജോലി കിട്ടി. ഡൽഹിയിലെ ഉൾനാടൻ  സ്ഥലങ്ങളിലായിരുന്നു േപാസ്റ്റിങ്. പലതും മരുഭൂമി പോലുള്ള സ്ഥലങ്ങൾ. നല്ല ഭക്ഷണം പോലും കിട്ടാത്ത അവസ്ഥ. ഞങ്ങളാണു പറഞ്ഞത് േജാലി മതിയാക്കി ഇങ്ങു പോരെന്ന്. ആ സമയത്തു ചലച്ചിത്ര അക്കാദമിയുടെ മീറ്റിങ്ങിനിടയില്‍ കണ്ടപ്പോള്‍ സംവിധായകന്‍ കമൽ അടുത്ത ചിത്രത്തെക്കുറിച്ചു പറഞ്ഞു. ‘രണ്ടു കുട്ടികളുടെ കഥയാണ്, ഒരാൾ ഭരതന്‍റ മകന്‍ സിദ്ധുവാണ്. ഇനി നല്ല ഉയരമുള്ള ഒരാള്‍ കൂടി വേണം.’ ഞാൻ വെറുതെ പറഞ്ഞു. ‘എന്റെ മകന് ആറടി ഒരിഞ്ച് പൊക്കമുണ്ട്.’ കമൽ ആളെ കാണണമെന്നു പറഞ്ഞു. അടുത്ത മീറ്റിങ്ങിൽ രണ്ടുപേരും കണ്ടുമുട്ടി. അങ്ങനെയാണു ‘നമ്മളി’ൽ ജിഷ്ണുവെത്തുന്നത്.  

നല്ല അഭിനേതാവായി േപരെടുക്കണമെന്നായിരുന്നു ജിഷ്ണുവിന്റെ േമാഹം. ‘നമ്മൾ’ ഹിറ്റായതോടെ ഒരുപാട്  അവസരങ്ങൾ വന്നു. പലതും വേണ്ടെന്നു വച്ചു. കഥ േകട്ട് ഇഷ്ടപ്പെട്ട ചില സിനിമകളിൽ അഭിനയിച്ചു. ചിലതൊന്നും വേണ്ടത്ര വിജയിച്ചില്ല. അതോടെ നിരാശയായി. അതിനിടെയാണു സുഹൃത്തുക്കൾ ആരംഭിച്ച  എൻജിഒ സ്ഥാപനത്തിൽ അവരോടൊപ്പം  േചർന്നു േജാലി െചയ്യാൻ തുടങ്ങിയത്. പിന്നീട് സിനിമയിൽ സജീവമാകാനൊരുങ്ങുമ്പോഴാണ് അസുഖം...

ഇപ്പോഴുമറിയില്ല അവൻ എങ്ങനെ അതെല്ലാം നേരിട്ടെന്ന്.. പറന്നു നടന്നിരുന്ന ആളാണ്. പെട്ടെന്നൊരു ദിനം എങ്ങും േപാകാനാകാതെ,സംസാരിക്കാനാകാതെ, ഇഷ്ട ഭക്ഷണം കഴിക്കാനാകാതെ.’’ ആയിരം മുള്ളുകൾ ഒരുമിച്ച് ആഴ്ന്നിറങ്ങിയതു പോലൊരു വേദനയുണ്ട് ഈ അച്ഛന്റെ കണ്ണുകളിൽ.

jishnu22.jpg.image.784.410സൗഹൃദം, സ്േനഹം, കല്യാണം...

െസലിബ്രിറ്റി പരിവേഷമില്ലാത്ത കാലത്തേ ധന്യയ്ക്കു ജിഷ്ണുവിനെ അറിയാം.‘‘ആർഇസിയിൽ എന്റെ സീനിയർ ആ യിരുന്നു ജിഷ്ണു. തമ്മിൽ പരിചയമുണ്ടെന്നേ ഉള്ളൂ. ജി ഷ്ണു സിനിമയിൽ നിന്നു ബ്രേക്ക് എടുത്തു ചെന്നൈയിൽ വന്ന കാലത്താണു കൂടുതൽ സൗഹൃദത്തിലായത്. ആ സ് േനഹം വളര്‍ന്നു കല്യാണത്തിലെത്തി.  ജിഷ്ണു എൻജിഒയിൽ ജോലി െചയ്യുന്ന സമയമാണ്. ഭോപ്പാൽ, ലഖ്നൗ, ഡൽഹി അങ്ങനെ പല ഇടങ്ങളിലായിരുന്നു ജീവിതം. ഭക്ഷണവും  യാത്രയുമായിരുന്നു ഏറ്റവുമിഷ്ടം. നല്ലോണം പാചകം െചയ്യും.

കുറച്ചു വര്‍ഷം മുമ്പാണ് വായില്‍ ചില െവളുത്ത പാടുകള്‍ കണ്ടു തുടങ്ങിയത്. േഡാക്ടറെ കണ്ടപ്പോള്‍, ‘ലൂകോപ്ലാകിയ’ എന്ന അസുഖമാണെന്നും കാൻസറാകാനുള്ള സാധ്യതയുള്ളതു കൊണ്ടു ശ്രദ്ധിക്കണമെന്നും പറഞ്ഞു. ആ സമയത്തു  ഞ‍ങ്ങൾ കൃത്യമായി പരിശോധനകൾ നടത്തുമായിരുന്നു. അതിനിടയില്‍ സുഹൃത്തായ സുഗീതിെന്‍റ ‘ഓർഡിനറി’ യില്‍ അഭിനയിച്ചു. മറ്റു ചില നല്ല സിനിമകളും കിട്ടി.  അതോടെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള ആഗ്രഹവുമായി മുംൈബയിൽ ആറുമാസത്തെ ആക്ടിങ് േകാഴ്സിനു ചേർന്നു. അവിടെ വച്ചു ‘കർമ’ എന്ന േപരിൽ ഒരു ഷോർട്ട് ഫിലിം െചയ്തു.  

തിരക്കിൽ ഓടി നടക്കുന്ന സമയമാണ്. മരുന്നുകൾ കഴിക്കാൻ മടിയായിരുന്നു. പിന്നീട് സംശയം തോന്നി പല േഡാക്ടര്‍മാെരയും മാറിമാറി കണ്ടു. വലിയ പ്രശ്നെമാന്നുമില്ല, നമുക്കു േനാക്കാം എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. ആ വിശ്വാസത്തിലായിരുന്നു ജീവിതം.  രണ്ടുമാസം കഴിഞ്ഞപ്പോ ൾ തൊണ്ടയിൽ സഹിക്കാനാകാത്ത വേദനയായി. എംആർ െഎ സ്കാനിലൂെടയാണ് കാൻസർ ആണെന്നു തെളിഞ്ഞത്. രണ്ടര വർഷം മുമ്പായിരുന്നു അത്. ഓപ്പറേഷനിലൂെട േരാഗം മാറുമെന്നാണു ഡോക്ടർമാർ പറഞ്ഞത്. ആ സമയത്ത് രാജേഷ് പിള്ള ഹിന്ദിയിൽ സംവിധാനം െചയ്യുന്ന ട്രാഫിക്കിലും ഒ രു തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ ഉടനൊന്നും  അഭിനയിക്കാനാവില്ല എന്നു പറഞ്ഞ് ജിഷ്ണു സിനിമ മുടക്കിയില്ല.

െബംഗളൂരുവിൽ ട്യൂമർ നീക്കുന്നതിനു നടത്തിയ സർജറി വിജയമായിരുന്നു. പക്ഷേ,  കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും േരാഗം ബാധിച്ചു. െകാച്ചിയിൽ രണ്ട് ആശുപത്രികളിലായി ചികിത്സ. അടുത്തിെട അവസ്ഥ നന്നായി മെച്ചപ്പെട്ടിരുന്നു. മുടിെയാക്കെ വളർന്നു. സ്കിൻ പൂർ‌വസ്ഥിതിയിലായി. പക്ഷേ, മൂന്നു മാസം കഴിഞ്ഞപ്പോൾ അസുഖം വീണ്ടും വന്നു.

ആർഇസിയിലെ സഹപാഠികളായ അരുൺ, ജയ്പാൽ ഉൾപ്പെട്ട സുഹൃദ്സംഘം എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നു.  സംവിധായകൻ രാജേഷ് നമ്പ്യാർ, താരങ്ങളായ മധു വാരിയർ, നിഷാന്ത് സാഗർ, സിദ്ധാർഥ് ശിവ, കാവ്യ മാധവൻ, ൈനല ഉഷ..  എല്ലാവരും പിന്തുണ നൽകിയിരുന്നു. നടി മംമ്ത മോഹൻദാസ് ജിഷ്ണുവിനു  വേണ്ടി അമേരിക്കയിെല േഡാക്ടർമാരോടു സംസാരിച്ചിരുന്നു.’’ ധന്യ ഒാർമിക്കുന്നു.  

‘‘പുഴക്കരയിൽ കുറേ നിലം വാങ്ങി അവിടെ നമുക്കു പച്ചക്കറിത്തോട്ടമുണ്ടാക്കണം. വിഷമില്ലാത്ത ആ പച്ചക്കറികൾ െകാണ്ട് നല്ല ഭക്ഷണമുണ്ടാക്കി നമുക്കു പ്രിയപ്പെട്ടവർക്കു നൽകണം. അതൊക്കെയായിരുന്നു മോന്റെ സ്വപ്നം.’’

യൂണിേഫാമും പാഠപുസ്തകങ്ങളുമായി, അമ്മയ്ക്കൊരു ഉമ്മയും െകാടുത്ത് സ്കൂളിേലക്ക് ഒാടിയിരുന്ന കുഞ്ഞു ജിഷ്ണുവിെന്‍റ മുഖം േശാഭയുെട മനസ്സില്‍ ഇപ്പോഴും ഉണ്ട്. വളര്‍ന്നു വലുതായിക്കഴിഞ്ഞ്, ജിഷ്ണു അമ്മയെക്കുറിച്ച് എഴുതി, ‘എെന്‍റ ഏറ്റവുമടുത്ത സുഹൃത്ത്. സ്വന്തം കാര്യത്തെക്കുറിച്ച് അമ്മ ചിന്തിക്കാേറയില്ല. എന്നും എെന്‍റ കാര്യമായിരുന്നു അമ്മയ്ക്കു വലുത്.  എെന്‍റ എറ്റേണല്‍ ഫ്രണ്ട്. എെന്‍റ എക്കാലത്തെയും മനസ്സാക്ഷി സൂക്ഷിപ്പുകാരി...

‘‘അന്നവന്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ്.’’ േശാഭ ഒാർമിക്കുന്നു. ‘‘ഒരു സഹപാഠി  പല ദിവസവും ജിഷ്ണുവിന്റെ പുസ്തകം വാങ്ങിക്കൊണ്ടു േപാകും. പരീക്ഷ സമയമായാലും പുസ്തകം തിരിച്ചു കിട്ടില്ല.  ഒരു തവണ പനി മൂലം േമാന് ക്ലാസിൽ പോകാൻ പറ്റിയില്ല. പകർത്തിയെഴുതാൻ പുസ്തകം േചാദിച്ചപ്പോൾ ആ കുട്ടി െകാടുത്തില്ല. എനിക്കു ദേഷ്യം വന്നു. ‘ഇനി ആ കുട്ടി േചാദിച്ചാൽ നീയും െകാടുക്കേണ്ട..’ എന്നാവശ്യപ്പെട്ടപ്പോള്‍ എെന്ന കെട്ടിപ്പിടിച്ച് അവന്‍ പറഞ്ഞു, ‘അമ്മേ... ആ കുട്ടിയുെട അച്ഛൻ മരിച്ചു േപായതാ. എന്തു കഷ്ടപ്പെട്ടാണെന്നോ പാവം പഠിക്കുന്നത്...’ മോന്റെ മനസ്സിന്റെ നന്മ കണ്ട് എനിക്കു സന്തോഷം തോന്നി.

jishnu23.jpg.image.784.410കൂട്ടുകാര്‍ നല്‍കിയ സ്േനഹക്കരുതല്‍

‘‘സുഹൃത്തുക്കളായിരുന്നു ജിഷ്ണുവിന്റെ കരുത്ത്. എറണാകുളത്തു നിര്‍മാതാവ് ജോളി േജാസഫിന്റെ ഫ്ളാറ്റിലാണു ഒരു വർഷമായി താമസം. അതുപോലെ എഴുത്തുകാരി റോസ്േമരി. ചില പരിപാടികളിൽ കണ്ടു പരിചയപ്പെട്ടതാണ്. പിന്നീട് ഞങ്ങളുെട കുടുംബത്തിെല ഒരാളായി റോസ്മേരി മാറി. ജിഷ്ണു െഎസിയുവിലാണെന്നറിഞ്ഞാല്‍ ഓടി വരും. അവന്റെ നെറ്റിയിൽ ഒരുമ്മയൊെക്ക െകാടുത്തു മടങ്ങുമ്പോൾ അവനും പുതിയ എനർജി കിട്ടിയ പോലെയാണ്. ഞങ്ങൾ എറണാകുളത്തേക്കു പോന്നപ്പോൾ സഹോദരി ആനിയെ കാര്യങ്ങൾ ഏൽപ്പിച്ചു. േകാടനാടേക്കു വന്നപ്പോൾ സുഹൃത്ത് സൂസനെ പരിചയപ്പെടുത്തിത്തന്നു.

മരിക്കുന്നതിനു തലേദിവസം ൈവകുന്നേരമാണു ഞാൻ മോനെ കണ്ടത്. പിന്നീട് അച്ഛൻ വിളിച്ചപ്പോൾ ആ അവസ്ഥയിൽ കാണാൻ കഴിയില്ലെന്നു ഞാന്‍ പറഞ്ഞു.  എപ്പോഴത്തെയും േപാലെ  െഎസിയുവിൽ നിന്നു തിരികെ വരുമെന്നു തന്നെയാണു ഞങ്ങൾ കരുതിയത്. േഹാസ്പിറ്റലിന് അടുത്ത് ഒരു വാടക വീടെടുക്കണം, ഹോസ്പിറ്റലിൽത്തന്നെ കുറേ ദിവസം കഴിയണമെന്നൊക്കെ തീരുമാനിച്ചു.

രാവിലെ വരെ മോനു നല്ല ബോധമുണ്ടായിരുന്നു. ഇടയ്ക്കെപ്പോേഴാ ‘അച്ഛാ... ഗ്യാസ്, അഷ്ടചൂർണം...’ എന്നു പറഞ്ഞു. അച്ഛൻ ത്രിഫലയും െകാണ്ടോടിച്ചെന്നു. അപ്പോ. ‘അഷ്ടചൂർണം’ എന്നു വീണ്ടും പറഞ്ഞു. അച്ഛൻ അഷ്ടചൂർണവും വാങ്ങി വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു... കാർഡിയാക് അറസ്റ്റ് എന്നു േഡാക്ടര്‍മാര്‍ പറഞ്ഞു.’ അമ്മ അലകളിളകാത്ത കടൽ പോലെ.

‘അവസാനമായി ജ്യോത്സ്നയുടെ മകൻ ബിഹുവിനെയാണു േചാദിച്ചത്, അവനെ വലിയ ഇഷ്ടമായിരുന്നു. സംസാരിക്കാൻ വയ്യാത്തതു െകാണ്ട് ജിഷ്ണു ആംഗ്യത്തിലൂെടയാണ് എല്ലാം പറയുക. ചിലത് എഴുതിക്കാണിക്കും. കാലു വേദനിക്കുമ്പോൾ  മുട്ടിൽ െതാടും. അന്നേരം ബിഹു ഓടിപ്പോയി സ്റ്റൂൾ എടുത്തോണ്ടു വരും. സ്റ്റൂളിന്റെ ഉയരം േപാരെന്ന് ആംഗ്യം കാണിക്കുമ്പോ ഒരു കുഷൻ സ്റ്റൂളിനു മുകളിൽ വച്ചു കൊ ടുക്കും.  ‘എെന്‍റ ആംഗ്യങ്ങൾ ഇവനാണ് ഏറ്റവും കൂടുതൽ മനസ്സിലാകുന്നതെന്ന്’ ജിഷ്ണു പറയുമായിരുന്നു.’’

ധന്യയുടെ ഓർമയിൽ കണ്ണീരായി ആ ദിവസമുണ്ട്. ‘‘ദുഃഖവെള്ളിയാഴ്ച ഇങ്ങോട്ടേക്കുള്ള യാത്ര നേരത്തേ തീരുമാനിച്ചതാണ്. വ്യാഴാഴ്ച േഡാക്ടറെ വിളിച്ചു സംസാരിച്ചപ്പോൾ ജിഷ്ണു സുഖമായിരിക്കുന്നുവെന്നു പറഞ്ഞു. പിറ്റേന്നു ഞാനെത്തുമ്പോൾ ജിഷ്ണുവിന്റെ കൂടെയിരിക്കാൻ സൗകര്യം തരാമെന്ന് ഉറപ്പും നൽകി. എപ്പോഴത്തെയും പോലെ  ആശുപത്രി മുറിയിൽ പുഞ്ചിരിയോടെ വരവേൽക്കുന്ന ആ മുഖവും പ്രതീക്ഷിച്ചാണു വന്നത്... അപ്പോഴേക്കും..

എല്ലാവരും എപ്പോഴും ചിരിച്ചു കാണാൻ ആഗ്രഹിക്കുന്ന ജിഷ്ണു ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്താണല്ലോ, അവിടെയിരുന്ന് പുഞ്ചിരിക്കുന്നുണ്ടാവും.’’

േലാകത്തോടു തന്റെ സ്വപ്നങ്ങളെല്ലാം ജിഷ്ണു പങ്കു വച്ചത് ഫെയ്സ്ബുക്ക് േപജിലൂെടയാണ്. ഭാവനകളും പ്രതീക്ഷകളും അനുഭവങ്ങളും അറിവുകളും എല്ലാം കുഞ്ഞിക്കുഞ്ഞി വാചകങ്ങളിലായി അവന്‍ കുറിച്ചിട്ടു. മാര്‍ച്ച് എട്ടിന്, അതിമനോഹരമായ ഒരു സ്വപ്നമാണ് ജിഷ്ണു കുറിച്ചത്. ആ സ്വപ്നം ഒരിക്കലും പൂർത്തിയാവില്ല എന്നറിയാെത.....

വീട്ടച്ഛനാകാന്‍ ഇഷ്ടമാണെനിക്ക്. പാചകം ചെയ്യല്‍ നന്നായി ആസ്വദിക്കാറുണ്ട്. വീട്ടിലേക്കു േവണ്ട േഷാപ്പിങ് നടത്താനും ഗാര്‍ഡനിങ് ചെയ്യാനുമെല്ലാം എനിക്കു കഴിയും. ഈ േലാകത്തു ഞാന്‍ കണ്ടതില്‍ ഏറ്റവും നല്ല വീട്ടമ്മ എെന്‍റ അമ്മയാണ്. എെന്‍റ വീടിെന്‍റ െനടും തൂണ്‍ അമ്മയായിരുന്നു. അമ്മ അല്‍പെമാന്നു മാറി നിന്നാല്‍ ഈ വീട് നിശ്ചലമാകും. അമ്മയാണ് എെന്‍റ ഇന്‍സ്പിേരഷന്‍. അമ്മയെപ്പോെലയാകാന്‍ എനിക്കു കഴിയില്ല. എന്നാലും അതുപോെലയാകണം എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.....’