ADVERTISEMENT

സഹപാഠികള്‍ ആയിരുന്നവര്‍ അര നൂറ്റാണ്ടിനുശേഷം വീണ്ടും കണ്ടുമുട്ടി, പരസ്പരം ഓർമ്മകൾ പങ്കുവച്ചു. പാലായിലാണ് കൗതുകമുണര്‍ത്തുന്ന ഒരു പൂർവ വിദ്യാർഥി സംഗമം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ 1972 ബാച്ചുകാരായ ഇക്കണോമിക്സ് ഡിഗ്രി വിദ്യാർത്ഥികളാണ് 50 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയത്.  

50 പേരുണ്ടായിരുന്ന പ്രസ്തുത ബാച്ചിലെ പത്തുപേർ ഇതിനോടകം ജീവിതത്തിൽ നിന്നും വിടവാങ്ങിയിരുന്നു. അവരുടെ ഓർമ്മകൾക്ക്‌ മുന്നിൽ ആദരം അർപ്പിച്ചു കൊണ്ട് ആരംഭിച്ച സംഗമം ഒരു പകൽ മുഴുവൻ നീണ്ടുനിന്നു. വിദേശ രാജ്യങ്ങളിൽ കഴിയുന്ന ചിലരും ആരോഗ്യകാരണങ്ങളാൽ എത്തിച്ചേരാൻ സാധിക്കാത്തവരും ഒഴികെയുള്ള എല്ലാവരും പങ്കെടുത്തു. 

ADVERTISEMENT

പങ്കെടുത്തവര്‍ 50 വർഷത്തെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചത് കൗതുകമായി. മരിച്ചു പോയവരുടെയും ജീവിച്ചിരുക്കുന്നവരുടേയും ഫോട്ടോയും കുടുംബാംഗങ്ങളുടെ ഉൾപ്പെടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഒരു പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. പങ്കെടുത്ത ഏറെപേരും ഔദ്യോഗിക ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചവരും കൃഷി, ബിസിനസ് എന്നിവയിൽ ഇപ്പോഴും സജീവമായി ഇടപെടുന്നവരുമാണ്.

ഈ സംഗമം സാധ്യമായത് കേരളാ ബാങ്കിലെ സീനിയർ മാനേജരായിരുന്ന പി.സി. ജോൺ, പൊന്നുംപുരയിടത്തിന്റെ ദീർഘനാളത്തെ ശ്രമഫലമാണ്. അദ്ദേഹത്തെ സഹപാഠികൾക്ക് വേണ്ടി ചടങ്ങിൽ വച്ച് രത്‌നഗിരി പള്ളിവികാരി കൂടിയായ സഹപാഠി ഫാദർ ജോസ് അഞ്ചേരി മൊമന്റോ നൽകി ആദരിച്ചു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT