പ്രദീപ് കോട്ടയമെന്ന പേരിനേക്കാൾ ആ വിഖ്യാതമായ ഡയലോഗാണ് മലയാളിയുടെ മനസിൽ പതിഞ്ഞത്. പ്രേക്ഷക ഹൃദയങ്ങളിൽ ശുദ്ധനർമത്തിന്റെ അച്ചാറും ചള്ളാസും വിളമ്പിയ കലാകാരന്റെ മരണം വേദനയോടെയാണ് കേരളക്കര കേട്ടത്. ചിരിയുടെ കഥകൾ വിളമ്പാൻ ഏറെയുണ്ടായിരുന്നു ഈ കോട്ടയംകാരന്. പക്ഷേ ക്രൂരമായ വിധി കണ്ണിമ ചിമ്മുന്ന വേഗത്തിൽ ആ കലാകാരനെ തട്ടിയെടുത്തു. കോട്ടയം പ്രദീപിന്റെ ഓർമകളെ നാട് ഹൃദയത്തോട് ചേർക്കുമ്പോൾ വനിതയും ആ ഓർമകളെ തിരികെ വിളിക്കുകയാണ്. എൽഐസി ഉദ്യോഗസ്ഥന്റെ കുപ്പായത്തിനൊപ്പം സിനിമയെ ജീവശ്വാസമാക്കി മാറ്റിയ മനുഷ്യൻ ചിരിയും ചിന്തയും വിളമ്പി വനിതയ്ക്കു മുന്നിലെത്തിയത് 2016ൽ. തന്റെ സ്വപ്നങ്ങളെക്കുറിച്ച് വാചാലനായി, തന്റെ കുടുംബത്തെ പരിചയപ്പെടുത്തി പ്രദീപ് അന്നു പങ്കുവച്ച വാക്കുകൾ, ഒരിക്കൽ കൂടി...
1.

2.

3.
