മലയാളി അദ്ഭുതത്തോടെ നോക്കി നിന്ന ഭാവ ഭേദങ്ങളുടെ പൂര്‍ണിമയ്ക്ക് പിറന്നാൾ സുദിനം. മലയാളക്കരയുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് സിനിമാ ലോകം ഒന്നടങ്കം ആശംസകളര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തോടൊപ്പമുള്ള ഹൃദ്യമായ ചില ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ് വനിത. വിരല്‍ത്തുമ്പില്‍ വായന വിരിയും മുന്നേ വനിതയ്‌ക്കൊപ്പം സഞ്ചരിച്ചു തുടങ്ങിയ മെഗാസ്റ്റാറിന്റെ സിനിമ വിശേഷങ്ങള്‍ കാലങ്ങള്‍ക്കിപ്പുറവും വനിതയുടെ ഓര്‍മ്മകളുടെ ഷെല്‍ഫില്‍ ഭദ്രം. സിനിമ ജീവശ്വാസമായി കൊണ്ടു നടന്ന മുഹമ്മദ് കുട്ടിയില്‍ നിന്നും ഹൃദയങ്ങളുടെ രാജകുമാരനായി മാറിയ മമ്മൂട്ടിയിലേക്കുള്ള പ്രയാണം വരെ ഈ വായനാ വഴികളില്‍ കാണാം. വനിത മാഗസിനൊപ്പം പലകാലങ്ങളിലായി സഞ്ചരിച്ച മെഗാസ്റ്റാറിന്റെ സിനിമാ-ജീവിത വിശേഷങ്ങള്‍ ഒരിക്കല്‍ കൂടി.
1.

2.

3.
