വഴിയോരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെയും സ്നേഹിക്കാതെയും പോകുന്ന എത്രയോ പൂക്കളും ഇലകളുമുണ്ട്. ഈ പൂക്കൾ ഭംഗിയുള്ള ലോക്കറ്റുകൾക്കുള്ളിൽ പുഞ്ചിരിച്ചിരിക്കുന്നത് ഒന്നോർത്തു നോക്കൂ. ഈ ചിന്തയാണ് ചിന്തുവിനെ ജ്വല്ലറി ബിസിനസ്സിൽ വ്യത്യസ്തയാക്കുന്നതും. പൂക്കളോടും ജ്വല്ലറിയോടുമുള്ള അനുരാഗമാണ് നാചുറൽ ഫ്ലവേഴ്സ് കൊണ്ടുള്ള ഫസ്റ്റ് കാറ്റഗറി ബിസിനസ് തുടങ്ങിയതിന്റെ അടിസ്ഥാനം.
പറയാതെ വന്ന പൂക്കൾ
‘‘കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് സ്വന്തമായി ബിസിനസ്. എൻജിനീയറിങ് കഴിഞ്ഞ് കണ്ണൂർ നിഫ്റ്റിൽ മാസ്‌റ്റേഴ്സ് ഇൻ ഫാഷൻ മാനേജ്മെന്റ് പഠിക്കാൻ ചേർന്നു. ഫാഷൻ രംഗത്ത് ബിസിനസ് തുടങ്ങുകയായിരുന്നു ലക്ഷ്യം. പക്ഷേ, അപ്രതീക്ഷിതമായാണ് നാചുറൽ ഫ്ലവേഴ്സ് ഉപയോഗിച്ചുള്ള ആഭരണങ്ങളെ പറ്റി അറിയുന്നതും കൂടുതൽ പഠിക്കുന്നതും.
ഒരുപാട് മാർക്കറ്റ് സ്റ്റഡിയും, ഗവേഷണവും കഴിഞ്ഞ ശേഷമാണ് ‘കലവൈ’ എന്ന ബ്രാൻഡിന് തുടക്കമിട്ടത്. Kalavai by chindu, www.Kalavaibychindu.com എന്നിവയാണ് സോഷ്യൽ മീഡിയ പേജും വെബ്സൈറ്റും.
നാട്ടിലെ വിവിധ തരത്തിലുള്ള പൂക്കൾ കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും പൂക്കൾ വരുത്തി അതിലെ ജലാംശം കളഞ്ഞാണ് ഉപയോഗിക്കുന്നത്.
ലോക്കറ്റ്, കമ്മൽ, മോതിരങ്ങൾ, നെക്‌ലെസുകൾ എന്നിവയെല്ലാം ഉണ്ടാക്കുന്നുണ്ട്. പ്രൊഡക്റ്റിന്റെ ഡിസൈൻ, ഫൊട്ടോഗ്രഫി, സ്‌റ്റൈലിങ് എന്നിവയെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. ഭർത്താവ് ഡോ. ഫ്രിന്റോ ബാബുവും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഈ കലയ്ക്ക് മുഴുവൻ പിന്തുണയും തരുന്നത്. വീട്ടിൽ തന്നെയുള്ള ചെറിയ സ്റ്റുഡിയോയിലാണ് നിർമാണ പ്രവർത്തനങ്ങൾ. ഏത് ആഗ്രഹവും വിട്ടുകളയാതെ നേടിയെടുക്കണം എന്ന് എന്നെ പഠിപ്പിച്ചത് അമ്മ റിൻസി ബെന്നിയാണ്. സഹോദരിമാരായ ഇന്ദുവും നീതുവും ബിസിനസ്സിന്റെ സപ്പോർട്ടേഴ്സാണ്.
ഒരുപാട് സമയവും ക്ഷമയും വേണ്ട ജോലിയാണിത്. ഒരു പൂവ് നമ്മുടെ കയ്യിൽ കിട്ടിയാൽ അതൊരു പ്രൊഡക്റ്റായി മാറാൻ ഏകദേശം അഞ്ചു ദിവസമെടുക്കും. മോതിരത്തിന്റെയും ലോക്കറ്റുകളുടെയും ഫ്രെയിമുകൾ ഉത്തരേന്ത്യയിൽ ആണ് നിർമിക്കുന്നത്.
ആരെങ്കിലും തരുന്ന പൂവുകൾ പണ്ടൊക്കെ നമ്മൾ പുസ്തകങ്ങളിൽ സൂക്ഷിക്കാറില്ലേ. വർഷങ്ങൾ കഴിയുമ്പോൾ അത് ഉണങ്ങി നിറമൊക്കെ മാറിയിരിക്കും. പകരം പ്രോസസ് ചെയ്ത് മനോഹരങ്ങളായ ലോക്കറ്റുകളിലോ മോതിരങ്ങളിലോ ആക്കിയാൽ ആ പൂവ് എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കാം.
MY OWN WAY
∙ ക്ലയിന്റ് സ്വന്തം ഇഷ്ടമനുസരിച്ച് നൽകുന്ന പൂക്കളും ആഭരണങ്ങളാക്കി നൽകുന്നുണ്ട്.
∙ എല്ലാ ജ്വല്ലറിയും ഹാൻഡ്മെയ്ഡ് ആൻഡ് യുനീക് ആണ്.
∙ വേൾഡ് വൈഡ് ഷിപ്പിങ് ഉണ്ട്.
